scorecardresearch

വൺപ്ലസ് മുതൽ ഷവോമി വരെ; ഏപ്രിലിൽ പുറത്തിറങ്ങാനുള്ള ഫോണുകൾ

ഈ മാസം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ പരിശോധിക്കാം

ഈ മാസം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ പരിശോധിക്കാം

author-image
Tech Desk
New Update
April phones

ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ കുറച്ചു ഫോണുകൾ ഇന്ത്യയിൽ പുറത്തിറങ്ങുന്നുണ്ട്. നിങ്ങൾ നോക്കുന്നത് ഒരു മിഡ് റേഞ്ച് ബജറ്റ് ഫോണോ, മികച്ച ക്യാമറയും ഫാസ്റ്റ് ചാർജിങ്ങുമുള്ള ഒരു മുൻനിര ഫോണാണെങ്കിലും, അതെല്ലാം ഈ കൂട്ടത്തിൽ ഉണ്ടാകും.

Advertisment

നിങ്ങൾക്ക് ഏത് ഫോണാണ് വേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിൽ, ഈ മാസം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ കൂടി പരിശോധിക്കാം.

OnePlus Nord CE 2 Lite 5G – വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5 ജി, ഏപ്രിൽ 28ന്

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5 ജിക്ക് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്) സർട്ടിഫിക്കേഷൻ ലഭിച്ചതായി ട്വിറ്റർ ടിപ്‌സ്റ്റർ അഭിഷേക് യാദവ് പറഞ്ഞു. ഈ വർഷം ഫെബ്രുവരി 17 നാണ് നോർഡ് സിഇ 2 5ജി ആഗോളവിപണിയിൽ ഇറങ്ങിയത്. 20,000 രൂപയിൽ താഴെയാകും വിലയെന്ന് പ്രതീക്ഷിക്കുന്ന ഫോണിൽ സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ്, 5000എംഎഎച്ച് ബാറ്ററി, 64എംപി ക്യാമറ, 6.58 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി സ്‌ക്രീൻ എന്നിവ പ്രതീക്ഷിക്കുന്നു.

Redmi 10A - റെഡ്മി 10എ, ഏപ്രിൽ 20ന്

Advertisment

റെഡ്മി 9എ യുടെ പിൻഗാമിയാണ് ഈ ബജറ്റ് ഫോൺ. ഇത് ഏപ്രിൽ 20-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിന്റെ 4ജി ഫോൺ കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു, അതേ സവിശേഷതകളാണ് വരുന്നതെങ്കിൽ, 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും മീഡിയടെക് ഹീലിയോ ജി 25 ചിപ്പും കൂടാതെ 5000എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കാം.

iQOO Z6 Pro - ഐകൂ Z6 പ്രോ, ഏപ്രിൽ 27ന്

ഐകൂ Z6 പ്രോ 5ജി ഏപ്രിൽ 27 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഐകൂ Z6 പ്രോ 5ജിയിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രൊസസർ, 66വാട്ട് ഫ്ലാഷ്ചാർജ് എന്നിവ വരുമെന്ന് പ്രതീക്ഷിക്കുന്നു. 25,000 രൂപയിൽ താഴെയാകും വിലയെന്ന് പ്രതീക്ഷിക്കുന്നു. ഐകൂ Z6 പ്രോയിൽ , ഗെയിമർമാരെ ലക്ഷ്യമിട്ടുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി 5ജി ആണ് വരുക, കൂടാതെ ലിക്വിഡ് കൂളിംഗും ലഭിക്കും. ആമസോൺ ഇന്ത്യ വഴിയും ഐകൂ വെബ്സൈറ്റ് വഴിയും ഫോൺ വാങ്ങാം.

OnePlus 10R - വൺപ്ലസ് 10ആർ, ഏപ്രിൽ 28ന്

വൺപ്ലസ് 10ആറും ഏപ്രിൽ 28-ന് ‘മോർ പവർ ടു യു’ ഇവന്റിൽ ലോഞ്ച് ചെയ്യാൻ സജ്ജമായിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വൺപ്ലസ് 9ആർ, 9ആർടി എന്നിവയുടെ പിൻഗാമിയാവും ഫോൺ. 150വാട്ട് സൂപ്പർവോക്ക് ഫാസ്റ്റ് ചാർജിംഗുമായി ഫോൺ വരുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 8000-സീരീസ് ചിപ്പ്, 50എംപി സോണി ഐഎംഎക്സ്766 ക്യാമറ സെൻസർ, ഒരു പുതിയ ബാക്ക് പാനൽ ഡിസൈൻ എന്നിവ ഫോണിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ഉൾപ്പെടുന്നു.

Xiaomi 12 Pro – ഷവോമി 12 പ്രോ, ഏപ്രിൽ 27ന്

ഷവോമി 12 പ്രോ 2021 ഡിസംബറിൽ ചൈനയിൽ പ്രഖ്യാപിച്ചിരുന്നു, ഫോൺ ഏപ്രിൽ 27ന് ഇന്ത്യയിൽ പുറത്തിറങ്ങും.

ചൈനയിൽ ലോഞ്ച് ചെയ്ത അതേ സവിശേഷതകളുമായാണ് ഫോൺ ഇന്ത്യയിലെത്തുന്നതെങ്കിൽ, അത് ക്വാൽകോം സ്നാപ്ഡ്രാഗണ് 8 ജെൻ 1 ചിപ്‌സെടറ്റിൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13ൽ പ്രവർത്തിപ്പിക്കുന്നതും 12ജിബി വരെ റാമും 256ജിബി വരെ സ്റ്റോറേജും നല്കുന്നതാകും.

6.73-ഇഞ്ച് 120ഹേർട്സ് ക്യൂഎച്ച്ഡി+ എൽടിപിഒ അമോഎൽഇഡി ഡിസ്‌പ്ലേയിലാവും വരുക. പിൻഭാഗത്ത്, 50എംപി പ്രൈമറി, 50എംപി അൾട്രാവൈഡ്, 50എംപി ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ടാകാം.

32എംപി മുൻ ക്യാമറയും 120വാട്ട് വയർഡ്, 50വാട്ട് വയർലെസ് ചാർജിങിനെയും പിന്തുണയ്ക്കുന്ന 4,600എംഎഎച്ച് ബാറ്ററിയും ഇതിലുണ്ടാകും. സ്റ്റീരിയോ സ്പീക്കറുകൾ, എൻഎഫ്സി, 5ജികണക്റ്റിവിറ്റി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡർ എന്നിവയും ഇതിൽ വരുന്നു.

One Plus Mobile Phone Xiaomi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: