scorecardresearch

വൺപ്ലസ് മുതൽ സാംസങ് വരെ; ഏപ്രിലിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾ

ഈ ഏപ്രിലിൽ വാങ്ങാനാകുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ ഇതാ

ഈ ഏപ്രിലിൽ വാങ്ങാനാകുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ ഇതാ

author-image
Tech Desk
New Update
OnePlus Nord CE 2, mobilephone

Phones Under 25000: വിലയും പ്രകടനവും നോക്കി മൊബൈൽ ഫോൺ തിരഞ്ഞെടുക്കുന്നവർ കൂടുതൽ വാങ്ങുന്നത് 20,000 മുതൽ 25,000 രൂപ വരെ വിലവരുന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളാണ്. സാങ്കേതികവിദ്യയിൽ സമീപകാലത്തുണ്ടായ വളർച്ച, ഒരു നല്ല മിഡ് റേഞ്ച് ഫോണിന് ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ നിന്നുള്ള ഉപയോഗപ്രദമായ മിക്ക സവിശേഷതകളും നൽകുന്നു, അതും നിങ്ങളുടെ പോക്കറ്റ് കീറാത്ത വിലയ്ക്ക്. ഈ ഏപ്രിലിൽ വാങ്ങാനാകുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ ഇതാ.

OnePlus Nord CE 2 - വൺ പ്ലസ് നോർഡ് സിഇ 2

Advertisment

വൺ പ്ലസ് നോർഡ് സിഇ 2 മികച്ച സോഫ്‌റ്റ്‌വെയർ അനുഭവം വാഗ്ദാനം ചെയ്യുന്നു, എപ്പോഴും ഏറ്റവും ഉപയോഗപ്രദമായ സവിശേഷതകളാൽ വരുന്ന ഫോൺ, നല്ല ഡിസ്‌പ്ലേ, ക്യാമറ, പ്രകടനം, വേഗതയേറിയ ബാറ്ററി ചാർജിംഗ് എന്നിവയുമായി ഈ സെഗ്മെന്റിൽ വരുന്ന ഏറ്റവും മികച്ച ഉപകാരണമായി മാറുന്നു.

നോർഡ് സിഇ 2 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ 90ഹേർട്സ് അമോഎൽഇഡി ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്‌സെറ്റ്, 8ജിബി വരെ റാമും 128ജിബി സ്റ്റോറേജുമായാണ് വരുന്നത്. പിന്നിൽ 64എംപി+8എംപി+2എംപി ക്യാമറയും 16എംപി മുൻ ക്യാമറയും ഫോണിന്റെ സവിശേഷതകളാണ്.

4,500എംഎ എച്ച് ബാറ്ററി, 65വാട്ട് ഫാസ്റ്റ് ചാർജിംഗ്, അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, എൻഎഫ്സി പിന്തുണ, സമർപ്പിത മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ.

Xiaomi 11 Lite NE 5G  - ഷവോമി 11 ലൈറ്റ് എൻഇ 5ജി

Advertisment

കൂടുതൽ ഒതുക്കമുള്ള ഫോൺ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ അത്തരം ഓപ്‌ഷനുകൾ നിലവിൽ കുറവാണെന്ന് നിങ്ങൾ ഇതിനോടകം മനസിലാക്കിയിട്ടുണ്ടാകും. എന്നാൽ, ഷവോമി 11 ലൈറ്റ് എൻഇ 5ജിആ കൂട്ടത്തിൽ പെടുന്നതാണ്.

ഷവോമി 11 ലൈറ്റ് എൻഇ 5ജി 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ അമോഎൽഇഡി, 90ഹേർട്സ് റിഫ്രഷ് നിരക്ക്, ഡോൾബി വിഷൻ, എച്ച്ഡിആർ10+ സപ്പോർട്ട് എന്നിവയുമായാണ് വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി ചിപ്പ് നൽകുന്ന ഈ ഉപകരണം 6ജിബി വരെ റാം 128ജിബി സ്റ്റോറേജ് എന്നിവയുമായി വരുന്നു.

പിൻവശത്ത് 64എംപി+8എംപി+5എംപി ക്യാമറയും മുൻവശത്ത് 20എംപി ക്യാമറയുമായാണ് ഈ ഉപകരണം വരുന്നത്. 4,350എംഎഎച്ച് ബാറ്ററി, 33വാട്ട് ഫാസ്റ്റ് ചാർജിംഗ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയുമുണ്ട്. ഫ്ലിപ്പ്കാർട്ടിൽ നിലവിൽ 25,000 രൂപയിൽ താഴെ വിലയ്ക്ക് ഫോൺ ലഭിക്കും.

Realme 9 Pro+ - റിയൽമി 9 പ്രോ +

റിയൽമി 9 പ്രോ പ്ലസിന്റെ പ്രധാന ക്യാമറ ഏറ്റവും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നതാണ്. രാത്രി ചിത്രങ്ങൾ എടുക്കുമ്പോഴും ക്യാമറ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, കൂടാതെ അൾട്രാ വൈഡ് ക്യാമറ ഷോട്ടുകളും വളരെ മനോഹരമാണ്. ധാരാളം ഫൊട്ടോ എടുക്കുന്ന ആളാണ് നിങ്ങളെങ്കിൽ, 25,000 രൂപയിൽ താഴെ വാങ്ങാവുന്ന ഏറ്റവും മികച്ച ഫോണായിരിക്കും ഇത്.

റിയൽമി 9 പ്രോ പ്ലസിൽ 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ അമോഎൽഇഡി സ്‌ക്രീൻ 90ഹേർട്സ് റിഫ്രഷ് നിരക്കോടെയാണ് വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 920 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. പിന്നിൽ 50എംപി +8എംപി +2എംപി ക്യാമറ സജ്ജീകരണവും മുന്നിൽ 16എംപി ഫ്രണ്ട് ക്യാമറയും ലഭിക്കും.

60വാട്ട് ഫാസ്റ്റ് ചാർജിംഗ്, യുഎസ്ബി പവർ ഡെലിവറി 3.0 എന്നിവയ്‌ക്കൊപ്പം 4,500എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. 24,999 രൂപയാണ് ഫോണിന്റെ വില.

Samsung Galaxy M52 5G - സാംസങ് ഗാലക്‌സി എം52 5ജി

സവിശേഷതകളുടെ അടിസ്ഥാനത്തിൽ മാത്രം സാംസങ് ഗാലക്‌സി എം52 5ജി ഈ ലിസ്റ്റിലെ ഏറ്റവും മികച്ച ഫോണായിരിക്കില്ല, എന്നാൽ നിങ്ങൾക്ക് നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ഇതിനൊപ്പം ലഭിക്കും.

സാംസങ് ഗാലക്‌സി എം52 5ജി ൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി ചിപ്‌സെറ്റും 8ജിബി വരെ റാമും (നിങ്ങൾക്ക് 6ജിബി വേരിയന്റ് മാത്രമേ 25,000 രൂപയിൽ താഴെ ലഭിക്കൂ) 128GB സ്റ്റോറേജും ലഭിക്കും. പിന്നിൽ 64എംപി+12എംപി+5എംപി ക്യാമറയും മുന്നിൽ 32എംപി മുൻ ക്യാമറയും ഫോണിൽ വരുന്നു.

25വാട്ട് ചാർജിംഗ് വരുന്ന 5,000എംഎഎച്ച് ബാറ്ററി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഇതിൽ വരുന്നു. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ അമോഎൽഇഡി ഡിസ്പ്ളേയാണ്‌ ഫോണിന് നൽകിയിരിക്കുന്നത്. സാംസങ് ഗാലക്‌സി എം52 5ജി 24,999 രൂപയ്ക്ക് ലഭ്യമാണ്.

Also Read: ഓപ്പോ എഫ്21 പ്രോ മുതൽ റിയൽമി ജിടി 2 പ്രോ വരെ; ഏപ്രിലിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ

Mobile Phone Xiaomi Realme

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: