scorecardresearch
Latest News

Best phones under 20,000: വൺപ്ലസ് മുതൽ റെഡ്‌മി വരെ; 20,000 രൂപയിൽ താഴെ വിലവരുന്ന സ്മാർട്ട്ഫോണുകൾ

20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച പ്രകടനവും ക്യാമറയും ബാറ്ററിയും വാഗ്ദാനം ചെയ്യുന്ന അഞ്ച് ഫോണുകൾ ഇതാ

phones, mobile phones

Best phones under 20,000: 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ അവയുടെ പ്രകടനം കൊണ്ട് മികച്ച ഫോണുകളാണെന്ന് പറയാൻ സാധിക്കുകയില്ല, എന്നാൽ വിലയുടെ അടിസ്ഥാനത്തിൽ അവ മികച്ചതാണെന്ന് പറയാം. ഷവോമി, റിയൽമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകൾ ഈ വിലയിൽ മികച്ച പ്രകടനവും ക്യാമറയും ഫാസ്റ്റ് ചാർജിങ് സവിശേഷതയുമുള്ള സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നുണ്ട്. 20,000 രൂപയിൽ താഴെ വിലവരുന്ന ഈ ബ്രാൻഡുകളിൽ നിന്നുള്ള അഞ്ച് ഫോണുകൾ താഴെ പരിചയപ്പെടാം.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് – OnePlus Nord CE 2 Lite

20000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന ആദ്യത്തെ വൺപ്ലസ് ഫോണാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്. സ്‌നാപ്ഡ്രാഗൺ 695 5ജി ചിപ്‌സെറ്റിനൊപ്പം 120ഹേർട്സ് ഫുൾഎച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ വരുന്നത്.

ഫോണിന്റെ 6ജിബി/128ജിബി വേരിയന്റിനാണ് ഈ വില. രണ്ട് 2 എംപി സെൻസറുകളും 64 എംപി പ്രധാന ക്യാമറയും 16 എംപി മുൻ ക്യാമറയും ഫോണിനുണ്ട്. 33വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്.

റെഡ്മി നോട്ട് 11 പ്രോ/ പ്രോ+ – Redmi Note 11 Pro/ Pro+

6.67-ഇഞ്ച് ഫുൾഎച്ച്ഡി+ 120ഹേർട്സ് അമോ എൽഇഡി ഡിസ്‌പ്ലേയ്‌ക്കൊപ്പം വരുന്ന റെഡ്മി നോട്ട് 11 പ്രോ/ പ്രോ+ ന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 96 പ്രോസസറാണ്. 8എംപി അൾട്രാവൈഡ്, 2എംപി മാക്രോ, 16എംപി ഫ്രണ്ട് ക്യാമറ എന്നിവയോടൊപ്പം 108എംപി പ്രധാന ക്യാമറയാണ് ഫോണിൽ വരുന്നത്. 67 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, യുഎസ്ബി പിഡി, ക്വാൽകോം ക്വിക്ക് ചാർജ് 3.0 എന്നിവ അടങ്ങുന്ന 5000എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ വരുന്നത്.

സ്‌നാപ്ഡ്രാഗൺ 695 5ജി ചിപ്‌സെറ്റുമായി വരുന്ന റെഡ്മി നോട്ട് 11 പ്രോ+ ക്ക് 20,999 രൂപയാണ് വില.

പോക്കോ എക്സ് 4 പ്രോ – Poco X4 Pro

സ്‌നാപ്ഡ്രാഗൺ 695 പ്രോസസറുമായി വരുന്ന മറ്റൊരു ഫോണായ പോക്കോ എക്‌സ്4 പ്രോ ഈ ലിസ്റ്റിലെ ഏറ്റവും മികച്ച ഫോണാണ്. ഒരു ഗ്ലാസ് സാൻഡ്‌വിച്ച് ഡിസൈനും സിഗ്നേച്ചർ പോക്കോ യെല്ലോ കളർ വേരിയന്റുമായി വരുന്ന ഫോൺ ഒരു പ്രീമിയം ഫീൽ നൽകുന്നതാണ്.

6.67 ഇഞ്ച് ഫുൾഎച്ച്ഡി+ 120ഹേർട്സ് അമോ എൽഇഡി ഡിസ്‌പ്ലേ, 8എംപി അൾട്രാവൈഡ്, 2എംപി മാക്രോ ക്യാമറകൾക്കൊപ്പം 64എംപി പ്രധാന ക്യാമറ, 16എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഫോണിൽ വരുന്നു. 67 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, യുഎസ്ബി പിഡി, ക്വാൽകോം ക്വിക്ക് ചാർജ് 3.0 എന്നിവ അടങ്ങുന്ന 5000എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ വരുന്നത്.

റിയൽമി 9 5ജി സ്പീഡ് എഡിഷൻ – Realme 9 5G Speed Edition

റിയൽമി 9 5G സ്പീഡ് എഡിഷൻ ഏറ്റവും താങ്ങാനാവുന്ന സ്‌നാപ്ഡ്രാഗൺ 778ജി ഫോണുകളിൽ ഒന്നാണ്, ഈ സെഗ്‌മെന്റിലുള്ള ഏറ്റവും ശക്തമായ ചിപ്‌സെറ്റുകളിൽ ഒന്നാണിത്. 144ഹേർട്സ് ഫുൾഎച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, രണ്ട് 2എംപി സെൻസറുകൾക്കൊപ്പം വരുന്ന 48എംപി പ്രധാന ക്യാമറ, 16എംപി ഫ്രണ്ട് ക്യാമറ എന്നിവ ഉപകരണത്തിൽ വരുന്നു. 30വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് ഫോണിലേത്.

മോട്ടറോള ജി71 5ജി – Motorola G71 5G

സ്റ്റോക്ക് ആൻഡ്രോയിഡ് ഉള്ള ഒരു ഫോണാണ് നിങ്ങൾ തിരയുന്നതെങ്കിൽ 20000 രൂപയിൽ താഴെയുള്ള വില പരിഗണിക്കാനുള്ള നല്ലൊരു ഓപ്ഷനാണ് മോട്ടറോള ജി71 5ജി. 6.4 ഇഞ്ച് ഇഞ്ച് ഫുൾഎച്ച്ഡി+ അമോ എൽഇഡി സ്‌ക്രീനുമായി വരുന്ന ഫോൺ സ്‌നാപ്ഡ്രാഗൺ 695 5ജി ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. 50എംപി പ്രതാനക്യാമറയ്‌ക്കൊപ്പം 8എംപി അൾട്രാവൈഡ് ക്യാമറയും 2എംപി ക്യാമറ സെൻസറും നൽകിയിരിക്കുന്നു. 30വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് ഇതിലും വരുന്നത്.

Also Read: Best smartphones under Rs 25,000- വൺപ്ലസ് മുതൽ സാംസങ് വരെ: 25,000 രൂപയിൽ കുറവുള്ള സ്മാർട്ട് ഫോണുകൾ

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Oneplus to samsung best phones under rs 20000 may 2022