scorecardresearch

വൺപ്ലസ് നോർഡ് സിഇ 2 vs വൺപ്ലസ് നോർഡ് സിഇ; എന്തൊക്കെയാണ് മാറ്റങ്ങൾ?

പഴയ ഫോണിൽ നിന്ന് പുതിയ വൺപ്ലസ് നോർഡ് സിഇ 2 വിന് ഉള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് അറിയാം

പഴയ ഫോണിൽ നിന്ന് പുതിയ വൺപ്ലസ് നോർഡ് സിഇ 2 വിന് ഉള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് അറിയാം

author-image
Tech Desk
New Update
oneplus, oneplus nord ce, oneplus nord ce 2

OnePlus Nord CE 2 vs OnePlus Nord CE: വൺപ്ലസ് ഈ ആഴ്ച ആദ്യമാണ് വൺപ്ലസ് നോർഡ് സിഇയുടെ പിൻഗാമിയായ പുതിയ വൺപ്ലസ് നോർഡ് സിഇ 2 പ്രഖ്യാപിച്ചത്. പുതിയ ഫോൺ പഴയതിൽ നിന്ന് പുതിയ സവിശേഷതകളും ഡിസൈനുമായാണ് എത്തുന്നത്. 5ജി കണക്ടിവിറ്റിയുമായി വരുന്ന പുതിയ വൺപ്ലസ് നോർഡ് സിഇ 2യുടെ 6 ജിബി റാം വേരിയന്റിന് 23,999 രൂപയാണ് വില. അതേസമയം, 8 ജിബി വേരിയന്റിന് 24,999 രൂപ വിലവരും.പഴയ ഫോണിൽ നിന്ന് പുതിയ വൺപ്ലസ് നോർഡ് സിഇ 2 വിന് ഉള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

വൺപ്ലസ് നോർഡ് സിഇ 2 vs വൺപ്ലസ് നോർഡ് സിഇ: ഡിസ്പ്ലേ

Advertisment

നോർഡ് സിഇ, നോർഡ് സിഇ 2 എന്നിവയിൽ 6.43 ഇഞ്ച് അമോഎൽഇഡി ഫുൾഎച്ഡി+ ഡിസ്‌പ്ലേ പാനലാണ് വരുന്നത്. എന്നാൽ നോർഡ് സിഇ 2 വിൽകോർണിങ് ഗൊറില്ല ഗ്ലാസ് 5 ഉണ്ട്. കൂടാതെ എച്ച്ഡിആർ10+ സർട്ടിഫിക്കേഷനും ലഭിക്കുന്നു. രണ്ട് ഫോണുകൾക്കും 90 ഹെർട്‌സിന്റെ റിഫ്രഷ് നിരക്കും വരുന്നുണ്ട്.

വൺപ്ലസ് നോർഡ് സിഇ 2 vs വൺപ്ലസ് നോർഡ് സിഇ: ഡിസൈൻ

നോർഡ് സിഇ 2 ഫോണിന്റെ പിൻഭാഗത്ത് ഒരു പുതിയ ഡിസൈൻ കൊണ്ടുവരുന്നു, ഇത് യഥാർത്ഥ നോർഡ് സിഇയിൽ നിന്ന് വളരെ വ്യത്യസ്തമായാണ് കാണപ്പെടുക. നോർഡ് സിഇ 2 ന് 170 ഗ്രാമാണ് ഭാരം. മറ്റേതിന് 173 ഗ്രാമായിരുന്നു, മുൻ പതിപ്പിലെ 7.9 മില്ലീമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ 7.8 എംഎം കട്ടിയുള്ള നോർഡ് സിഇ 2 അവരുടെ ഏറ്റവും കനം കുറഞ്ഞ ഫോണാണെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. മുമ്പത്തേതിലെ പോലെ ഇതിലും ഹെഡ്ഫോൺ ജാക്ക് വരുന്നുണ്ട്.

നോർഡ് സിഇ മൂന്ന് നിറങ്ങളിൽ ലഭ്യമാണെങ്കിൽ (ബ്ലൂ വോയ്ഡ്, ചാർക്കോൾ ഇങ്ക്, സിൽവർ റേ) പുതിയ നോർഡ് സിഇ 2 രണ്ട് നിറങ്ങളിൽ ലഭ്യമാണ് (ഗ്രേ മിറർ, ബഹാമ ബ്ലൂ).

വൺപ്ലസ് നോർഡ് സിഇ 2 vs വൺപ്ലസ് നോർഡ് സിഇ: പ്രോസസ്സർ, റാം മുതലായവ

Advertisment

നോർഡ് സിഇയിൽ ഒരു സ്‌നാപ്ഡ്രാഗൺ 750ജി ചിപ്പ് ആണ് വരുന്നത്, 12ജിബി റാമും 256ജിബി യുഎഫ്എസ് 2.1 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. പുതിയ നോർഡ് സിഇ 2-ൽ മീഡിയടെക് ഡിമെൻസിറ്റി 900 കൂടാതെ 8ജിബി വരെ റാമും 128ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ഉണ്ട്. 1ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും നോർഡ് സിഇ 2വിൽ വരുന്നു.

രണ്ട് ഫോണുകളും 4,500എംഎഈച്ച ബാറ്ററികൾ വാഗ്ദാനം ചെയ്യുന്നവയാണ്, എന്നാൽ നോർഡ് സിഇ 2 ന്റെ 30വാട്ട് ഫാസ്റ്റ് ചാർജിംഗിന് പകരം 65വാട്ട് ഫാസ്റ്റ് ചാർജിംഗാണ് ലഭിക്കുന്നത്.

വൺപ്ലസ് നോർഡ് സിഇ 2 vs വൺപ്ലസ് നോർഡ് സിഇ: ക്യാമറകൾ

64എംപി മെയിൻ സെൻസർ, 8എംപി അൾട്രാവൈഡ് സെൻസർ, 2എംപി മോണോക്രോം സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറയാണ് വൺപ്ലസ് നോർഡ് സിഇ ഫീച്ചർ ചെയ്തത്. പുതിയ വൺപ്ലസ് നോർഡ് സിഇ 2-ൽ 64എംപി പ്രധാന സെൻസറും 8എംപി അൾട്രാവൈഡ് സെൻസറുമുണ്ട്, എന്നാൽ 2 എംപി മോണോക്രോം സെൻസറിന് പകരം 2എംപി മാക്രോ സെൻസറാണ് വരുന്നത്. രണ്ട് ഉപകരണങ്ങളിലും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി മുൻ ക്യാമറയുണ്ട്.

വൺപ്ലസ് നോർഡ് സിഐ 2 vs വൺപ്ലസ് നോർഡ് സിഐ: കണക്റ്റിവിറ്റി

നോർഡ് സിഇ 2 ന് ഏഴ് 5ജി ബാൻഡുകൾ ഉണ്ട്, അതേസമയം നോർഡ് സിഇയ്ക്ക് ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നോർഡ് സിഇയിൽ ബ്ലൂടൂത്ത് 5.2 vs ബ്ലൂടൂത്ത് 5.1 എന്നിവയും പുതിയ ഫോൺ പിന്തുണയ്ക്കുന്നു. രണ്ട് ഫോണുകളിലും എൻഎഫ്സി, ജിപിഎസ്, വൈഫൈ 802.11 a/b/g/n/ac/ax എന്നിവയുണ്ട്.

One Plus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: