വൺപ്ലസിന്റെ മറ്റൊരു നോർഡ് സീരീസ് ഫോൺ ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കും. അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും വില കുറഞ്ഞ വൺപ്ലസ് ഫോണായിരിക്കും ഇത്. ഫെബ്രുവരി 17നാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് സിഇയുടെ പിൻഗാമിയാവും ഈ ഫോൺ.
പുതിയ നോർഡ് സിഇ പാഴായതിന് ഏറെക്കുറെ സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 65വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗ്, 3.5എംഎം ഹെഡ്ഫോൺ പോർട്ട്, 1ടിബി വരെയുള്ള എക്സ്റ്റേണൽ സ്റ്റോറേജ് എന്നിവയാണ് ഫോണിൽ വരുന്നത്. മുകളിൽ ഇടത് വശത്തായി പഞ്ച്-ഹോൾ ക്യാമറയും പിന്നിൽ ട്രിപ്പിൾ ക്യാമറ സെൻസറും ഫോണിൽ വരുന്നു.
വൺപ്ലസ് ഫോണിന്റെ മറ്റ് സവിശേഷതകൾ ഒന്നും ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ നോർഡ് സിഇ 2വിൽ മീഡിയടെക് ഡൈമെൻസിറ്റി 900 5ജി പ്രോസസർ വരുമെന്ന റിപ്പോർട്ടുകൾ ഉണ്ട്.
ഒറിജിനൽ നോർഡ് സിഇയ്ക്ക് ഇന്ത്യയിൽ 22,999 രൂപ വില വരുമ്പോൾ, പുതിയ ഫോണിന് 20,000 രൂപയിൽ താഴെയാകും വിലയെന്നും റിപ്പോർട്ട് ഉണ്ട്. അടുത്ത ആഴ്ചത്തെ ലോഞ്ചിന് ശേഷം ഫോണിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
Also Read: ടി സീരിസിലെ ആദ്യ ഫോണ്‍; വിവൊ ടി വണ്‍ 5ജി വിപണിയില്‍; വിലയും സവിശേഷതകളും