താങ്ങാനാകുന്ന വിലയില്‍ ഒരു വണ്‍പ്ലസ് സ്മാര്‍ട്ട്ഫോണ്‍, അതായിരുന്നു നോര്‍ഡ് സീരീസിന് പിന്നിലെ കമ്പനിയുടെ ആശയം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നോര്‍ഡ് ബ്രാന്‍ഡില്‍ നിരവധി സ്മാര്‍ട്ട്ഫോണുകളാണ് വണ്‍പ്ലസ് വിപണിയിലെത്തിച്ചത്. 20,000 രൂപയില്‍ വരുന്ന 5 ജി ഫോണുകളില്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റായിരുന്നു 2022 – ല്‍ വിപണി കീഴടക്കിയത് ഒന്ന്.
2023-ല്‍ ഇതുവരെ നോര്‍ഡ് സീരീസില്‍ വരുന്ന ഫോണുകളുടെ പ്രഖ്യാപനം കമ്പനി നടത്തിയിട്ടില്ല. എന്നാല്‍ വണ്‍പ്ലസ് നോര്‍ഡ് 3-യുടെ പ്രഖ്യാപനം അടുത്ത മാസങ്ങളില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. വണ്‍പ്ലസ് 3-ല്‍ നിന്ന് എന്തൊക്കെ സവിശേഷതകള്‍ പ്രതീക്ഷിക്കാമെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്ന് പരിശോധിക്കാം.
പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളനുസരിച്ച് വണ്‍പ്ലസ് നോര്‍ഡ് 3 ഡൈമെന്‍സിറ്റി 8200 എസ്ഒസി അടിസ്ഥാനമാക്കിയണ് പ്രവര്‍ത്തിക്കുന്നത്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ സ്നാപ്ഡ്രാഗണ്‍ 888, സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന്‍ 1 എന്നിവയ്ക്ക് മധ്യത്തിലായി വരും ഡൈമെന്‍സിറ്റി 8200. അതുകൊണ്ട് തന്നെ മികച്ച ബാറ്ററിയും പ്രതീക്ഷിക്കാം.
ഫുള്‍എച്ച്ഡി പ്ലസ് അമൊഎല്‍ഇഡി സ്ക്രീന്‍ കമ്പനി നല്‍കാനാണ് സാധ്യത. 120 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റേറ്റും ലഭിക്കും. റെഡ്മിയുടെ ഫ്ലാഗ്ഷിപ് മോഡലുകളുമായി ഏറ്റുമുട്ടാന്‍ ഈ സവിശേഷതകള്‍ നോര്‍ഡിനെ പ്രാപ്തമാക്കും.
ട്രിപ്പിള്‍ ക്യാമറ സെറ്റപ്പായിരിക്കും നോര്‍ഡിലും, 4 കെ വീഡിയോകള്‍ വരെ ചിത്രീകരിക്കാന്‍ സാധിച്ചേക്കും. പ്രധാന ക്യാമറയ്ക്കൊപ്പം അള്‍ട്ര വൈഡ് ലെന്‍സും മാക്രൊ അല്ലെങ്കില്‍ ഡെപ്ത് സെന്‍സര്‍ ഉണ്ടാകും.
4,500 എംഎഎച്ച് അല്ലെങ്കില്‍ 5,000 എംഎഎച്ചായിരിക്കും ബാറ്ററി. ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഉറപ്പാണ്. ഓക്സിജന്‍ ഒഎസ് 13 ആയിരിക്കും സോഫ്റ്റ്വയര്‍. ഫോണ്‍ വിപണിയിലെത്തുമ്പോള്‍ ഏകദേശം 30,000 രൂപയോടെ വില വരും.