വൺപ്ലസ് ഇന്ത്യയും റിലയൻസ് ഡിജിറ്റൽ സ്റ്റോറും കൈകോർക്കുകയാണ്. ഇനി മുതൽ വൺപ്ലസ് ഉൽപ്പന്നങ്ങൾ റിലയൻസ് ഡിജിറ്റൽ സ്റ്റോർ വഴി ഓഫ്‌ലൈനായും വാങ്ങാനാകും. വൺപ്ലസ് 6ടി റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ അവതരിപ്പിച്ചായിരിക്കും ഇരു കമ്പനികളും പുതിയ കച്ചവട ബന്ധത്തിന് തുടക്കമിടുക. നിലവിൽ ആമസോൺ, വൺപ്ലസിന്റെ വെബ് സ്റ്റോർ എന്നിവയിലൂടെ ഓൺലൈനായും, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോർ വഴി ഓഫ്‌ലൈനായുമാണ് വൺപ്ലസ് ഉൽപ്പന്നങ്ങൾ ലഭിക്കുക.

എന്നാൽ പുതിയ കൂട്ടുകെട്ട് വഴി വൺപ്ലസ് ഉൽപ്പന്നങ്ങൾ റിലയൻസ് ഡിജിറ്റൽ സ്റ്റോറിലൂടെ ഓൺലൈൻ വിപണിയിൽ ലഭിക്കുന്ന അതേ വിലയ്ക്ക് ഇന്ത്യയിൽ ഉടനീളം ലഭിക്കും. അതു പോലെ റിലയൻസ് നൽകുന്ന ഓഫറുകളും പ്രയോജനപ്പെട്ടേക്കും.

ഇന്ത്യയിൽ പ്രീമിയം സ്‌മാർട്ഫോൺ വിപണിക്ക് വൻ കുതിച്ചുചാട്ടമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് വൺപ്ലസ് ശ്രമിക്കുന്നത്. ഓഫ്‌‌ലൈനിലും ഓൺലൈനിലും വിൽപന ആരംഭിച്ച് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് ലക്ഷ്യം. റിലയൻസ് ഡിജിറ്റൽ സ്റ്റോറിലൂടെ വൺപ്ലസ് എല്ലാ നഗരങ്ങളിലും എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് വൺപ്ലസ് ഇന്ത്യ ജനറൽ മാനേജർ വികാസ് അഗർവാൾ അഭിപ്രായപ്പെട്ടു.

വൺപ്ലസ് 6ടി ഫിംഗർപ്രിന്റ് സെൻസർ, ടിയർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ ക്യുവൽ കോം സ്നാപ്പ്ഡ്രാഗൺ 845 പ്രൊസസർ, 6ജിബി/8ജിബി റാം, 64ജിബി/128ജിബി/256ജിബി സ്റ്റോറേജ് എന്നീ സൗകര്യങ്ങളോടെയാണ് വിപണിയിലെത്തുന്നത്.

ഫാസ്റ്റ് ചാർജിങ് സൗകര്യമുള്ള വൺപ്ലസിന്റെ ആദ്യ ഫോണാണ് വൺപ്ലസ് 6ടി. വൺപ്ലസ് 6ടി ആൻഡ്രോയിഡ് 9.0പൈ ഓപ്പറേറ്റിങ്ങ് സോഫ്റ്റ്‌വെയറിലാകും പ്രവർത്തികുക എന്ന് വൺപ്ലസ് സിഇഒ പീറ്റ് ലോ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ