/indian-express-malayalam/media/media_files/uploads/2021/10/oneplus-9rt-vs-oneplus-9-comparison-in-price-camera-specifications-568868-FI.jpg)
ന്യുഡൽഹി: വൺ പ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ 9ആർടി ചൈനീസ് വിപണിയിൽ എത്തിക്കഴിഞ്ഞു. ഉടൻ തന്നെ ഇന്ത്യയിലും ഫോൺ എത്തുമെന്നാണ് സൂചന. പക്ഷെ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും കമ്പനി നൽകിയിട്ടില്ല.
ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസി, 120 ഹെർട്സ് അമോഎൽഇഡി ഡിസ്പ്ലേ, 65 വാട്ട് ഫാസ്റ്റ് ചാർജിങ്ങ്, 50 മെഗാ പിക്സൽ (എംപി) ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. 9 ആർടിയുടെ സവിശേഷതകൾ വൺ പ്ലസ് 9 ൽ നിന്ന് വ്യത്യസ്തമല്ല. രണ്ട് ഫോണുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ പരിശോധിക്കാം.
വൺ പ്ലസ് 9ആർടി - വൺ പ്ലസ് 9: വില
വൺ പ്ലസ് 9ആർടി എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വരുന്ന വേരിയെന്റിന് 38,600 രൂപയാണ് വില. വിപണിയിൽ എത്തുമ്പോൾ വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. വൺ പ്ലസ് 9 ആമസോൺ വഴിയാണ് ഇപ്പോൾ വിൽപ്പന നടക്കുന്നത്. നിലവിൽ 49,999 രൂപയാണ് ഫോണിന്റെ വില. പക്ഷെ ഡിസ്‌കൗണ്ടിൽ 46,999 രൂപക്ക് ഫോൺ ലഭ്യമാണ്.
വൺ പ്ലസ് 9ആർടി - വൺ പ്ലസ് 9: ഡിസൈനും ഡിസ്‌പ്ലെയും
വൺ പ്ലസ് 9ആർടി 6.62 ഇഞ്ച് സ്ക്രീൻ സൈസിലാണ് എത്തുന്നത്. ഫുൾ എച്ഡി + സാംസങ് ഇ 4 അമോഎൽഇഡി ഡിസ്‌പ്ലെയിൽ 120 ഹെർട്സ് ആണ് റിഫ്രഷ് റേറ്റ്. 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റിനെയും പിന്തുണയ്ക്കുന്നു, കൂടാതെ 1300 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉണ്ട്.
എന്നാൽ വൺ പ്ലസ് 9 ൽ വരുന്നത് മികച്ച ഡിസ്‌പ്ലെയാണ്. 6.55 ഇഞ്ചാണ് സ്ക്രീൻ സൈസ്. ഫുൾ എച്ഡി + ഫ്ലൂയിഡ് അമോഎൽഇഡി ഡിസ്‌പ്ലെയാണ് വരുന്നത്. 120 ഹെർട്സ് ആണ് റിഫ്രഷ് റേറ്റ്. 3ഡി കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഡിസ്‌പ്ലെയ്ക്ക് നല്‍കിയിട്ടുണ്ട്.
വണ്‍ പ്ലസ് 9ആര്‍ടി - വണ്‍ പ്ലസ് 9: പ്രൊസസര്‍, റാം, സ്റ്റോറേജ്
വണ്‍ പ്ലസ് 9ആര്‍ടി എത്തുന്നത് ഒക്ടാ കോര്‍ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസറിലാണ്. വണ്‍ പ്ലസ് 9, വണ്‍ പ്ലസ് 9 പ്രൊ എന്നി മോഡലുകളേക്കാള്‍ വേഗത നല്‍കാന്‍ പ്രസ്തുത പ്രൊസസറിന് കഴിയും. 12 ജിബി എല്‍പിഡിഡിആര്‍5 റാമും 256 ജിബി സ്റ്റോറേജുമാണ് 9ആര്‍ടിയുടെ മറ്റൊരു സവിശേഷത. ഇത് വണ്‍ പ്ലസ് 9 നോട് സമാനമാണ്.
വണ്‍ പ്ലസ് 9ആര്‍ടി - വണ്‍ പ്ലസ് 9: ബാറ്ററി
രണ്ട് സ്മാര്‍ട്ട്ഫോണുകളും 4,500 എംഎഎച്ച് ബാറ്ററി ബാക്കപ്പോടു കൂടിയാണ് എത്തുന്നത്. 65 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് പിന്തുണയുമുണ്ട്.
വണ്‍ പ്ലസ് 9ആര്‍ടി - വണ്‍ പ്ലസ് 9: ക്യാമറ
ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് വണ്‍ പ്ലസ് 9ആര്‍ടിയില്‍ വരുന്നത്. 50 എംപി സോണി ഐഎംഎക്സ്766 ആണ് പ്രൈമറി സെന്‍സര്‍. വണ്‍ പ്ലസ് 9, വണ്‍ പ്ലസ് 9 പ്രോ എന്നിവയിലും പ്രൈമറി സെന്‍സര്‍ സമാനമാണ്. 16 എംപി അള്‍ട്രാ വൈഡാണ് സെക്കന്‍ഡറി സെന്‍സര്‍. രണ്ട് എംപി മാക്രോ ക്യാമറയും ഉള്‍പ്പെടുന്നു. 4കെ വീഡിയോകള്‍ ചിത്രീകരിക്കാന്‍ സാധിക്കും. 16 എംപിയാണ് സെല്‍ഫി ക്യാമറ. ഇലട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയാണ് സെല്‍ഫി ക്യാമറ. ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് വണ്‍ പ്ലസ് 9 നിലും വരുന്നത്. എന്നാല്‍ പ്രധാന ക്യാമറ 48 എംപിയാണെന്നത് മാത്രമാണ് വ്യത്യാസം. അള്‍ട്രാ വൈഡ് ക്യാമറ 50 എംപിയും, മാക്രോ രണ്ട് എംപിയുമാണ്.
Also Read: Realme GT Neo 2: റിയല്‍മി ജിടി നിയോ 2 വിപണിയിലേക്ക്; അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.