/indian-express-malayalam/media/media_files/uploads/2021/04/one-plus-1200.jpg)
വൺപ്ലസിന്റെ ഏറ്റവും പുതിയ മോഡലുകളായ വൺപ്ലസ് 9, വൺപ്ലസ് 9ആർ എന്നീ മോഡലുകൾ ഇന്ന് മുതൽ ആമസോണിൽ ലഭ്യമാകും. വൺപ്ലസിന്റെ ഫ്ലാഗ്ഷിപ് മോഡലുകളായ ഇവ രണ്ടും ആമസോണിന്റെ പ്രൈം മെമ്പേഴ്സിനാണ് ഇന്ന് മുതൽ വാങ്ങാൻ സാധിക്കുക. വൺപ്ലസിന്റെ റെഡ് കേബിൾ ക്ലബ് മെമ്പേഴ്സിന് വൺപ്ലസിന്റെ വെബ്‌സൈറ്റിൽ നിന്നും ഇന്ന് മുതൽ ഈ ഫോണുകൾ വാങ്ങാൻ സാധിക്കും. വൺപ്ലസ് 9ന് 49,999 രൂപയും, വൺപ്ലസ് 9ആറിന് 39,999 രൂപയുമാണ് വില. ബാക്കി വിവരങ്ങൾ നോക്കാം.
വൺപ്ലസ് 9, വൺപ്ലസ് 9ആർ വിലയും ഓഫറുകളും
വൺപ്ലസ് 9ആറിന്റെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിന് 39,999 രൂപയാണ് വില വരുന്നത്. ഇതിന്റെ തന്നെ 12ജിബി റാമും 256ജിബി സ്റ്റോറേജും നൽകുന്ന വേർഷന് 43,999 രൂപയാണ് വില. വൺപ്ലസ് 9 ന്റെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിന് 49,999 രൂപ വില വരുമ്പോൾ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ളതിന് 54,999 രൂപയാണ് വില.
വൺപ്ലസിന്റെ വെബ്സൈറ്റിലൂടെ വൺപ്ലസ് 9ആർ സ്വന്തമാക്കുന്നവർക്ക് ചില ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. ഇഎംഐയിലൂടെയും എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെയും ഫോൺ വാങ്ങുന്നവർക്ക് 2000 രൂപയുടെ ഓഫറും അമേരിക്കൻ എക്സ്പ്രസ്സ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം വരെ ക്യാഷ്ബാക്കുകളും നൽകുന്നുണ്ട്. ഏപ്രിൽ 14 മുതൽ ഏപ്രിൽ 30 വരെ എസ്ഫോബിഐ കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് ആറു മാസത്തെ പലിശ രഹിത ഇഎംഐയും കമ്പനി നൽകുന്നുണ്ട്. ഇത് രണ്ട് ഫോണുകളിലും ലഭ്യമാകും.
വൺപ്ലസ് 9 ഫോൺ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് മുഖേനയോ ഇഎംഐലൂടെയോ വാങ്ങുന്നവർക്ക് 3000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അമ്മെക്സ് ഓഫറും ഈ ഫോണിന് ലഭ്യമാണ്. ആമസോണിലൂടെ വാങ്ങുന്നവർക്കും എസ്‌ബിഐ ഉൾപ്പടെയുള്ള ബാങ്ക് ഓഫറുകളും തിരഞ്ഞെടുത്ത കാർഡുകളിൽ പലിശ രഹിത ഇഎംഐയും ലഭ്യമാണ്.
വൺപ്ലസ് 9, വൺപ്ലസ് 9ആർ: രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ
വൺപ്ലസ് 9 പുറകിൽ ഹസ്സെൽബ്ലേഡ് ബ്രാൻഡഡ് ക്യാമറയുമായാണ് എത്തുന്നത്. 48 എംപിയുള്ള വൈഡ് ആംഗിൾ ക്യാമറ, 50 എംപിയുള്ള അൾട്രാ വൈഡ് ക്യാമറ ഒരു മോണോക്രോം ക്യമാറ സെൻസർ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. വൺപ്ലസ് 9ആർ പുറകിൽ ഹസ്സെൽബ്ലേഡ് ബ്രാൻഡിംഗ് ഇല്ലാതെ നാല് ക്യാമറകളുമായാണ് എത്തുന്നത്. പഴയ വൺപ്ലസ് 8ടിക്ക് സമാനമായ ക്യമറയാണ് ഇതിലേത്. 48 എംപിയുടെ മെയിൻ ക്യാമറ, 16 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5 എംപിയുടെ മാക്രോ ക്യാമറ, 2 എംപിയുടെ മോണോക്രോം ക്യാമറ എന്നിവയാണ് ഇതിൽ വരുന്നത്.
വൺപ്ലസ് 9 സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറിലും വൺപ്ലസ് 9ആർ സ്നാപ്ഡ്രാഗൺ 870 പ്രൊസസ്സറിലുമാണ് പ്രവർത്തിക്കുന്നത്. രണ്ട് ഫോണിലും 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. വൺപ്ലസിന്റെ ഫാസ്റ്റ് ചാർജറും ഫോണിനൊപ്പം ലഭ്യമാണ്.
ഇരു ഫോണുകളിലും 6.55 ഇഞ്ചുള്ള ഫുൾ എച്ച്ഡി പ്ലസ് എമോഎൽഇഡി ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റും ഈ ഫോണുകളിൽ ലഭിക്കും. രണ്ടിനും എച്ഡിആർ 10 പ്ലസ് സെർറ്റിഫിക്കേഷനും ഉള്ളതാണ്.
മികച്ച സവിശേഷതകളുള്ള ഫോൺ തേടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രണ്ട് ഓപ്ഷനുകളാണ് വൺപ്ലസ് 9, വൺപ്ലസ് 9ആർ എന്നിവ. 45,൦൦൦ രൂപക്ക് മുകളില്ലാത്ത വൺപ്ലസ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിച്ചിരിക്കുന്നതാണ് വൺപ്ലസ് 9, വൺപ്ലസ് 9ആർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us