വൺ പ്ലസ് 8 T ആറായിരം രൂപ കിഴിവിൽ ലഭിക്കാൻ അവസരം

ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേള 25 നു അവസാനിക്കും

ഓൺലൈൻ ഷോപ്പിങ് സേവനദാതാക്കളായ ആമസോണിന്റെ ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേള ആരംഭിക്കുന്നു. ഫെബ്രുവരി 22 നാണ് ഫെസ്റ്റ് ആരംഭിക്കുക. വിവിധ സ്‌മാർട്ട്‌ഫോണുകൾക്ക് 40 ശതമാനം വരെ വിലക്കുറവ് ലഭിക്കും. കൊടാക് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ട്രാൻസാക്ഷൻ നടത്തുന്നവർക്ക് പത്ത് ശതമാനം കൂടി ഡിസ്‌കൗണ്ട്‌ ലഭിക്കും. ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേള 25 നു അവസാനിക്കും.

വൺ പ്ലസ് 8 T 36,999 രൂപയ്‌ക്ക് ലഭ്യമാകും. ഇന്ത്യയിൽ 42,999 രൂപയാണ് ഈ ഫോണിന്റെ വില. ഏകദേശം 6,000 രൂപയോളം കിഴിവിലാണ് വൺ പ്ലസ് 8 T ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേളയിൽ ലഭിക്കുക.

വൺ പ്ലസ് 8 പ്രോ 5 ജിക്ക് 4,000 രൂപയുടെ ഡിസ്‌കൗണ്ട്‌ കൂപ്പൺ ലഭ്യമാണ്. മറ്റ് ഓഫറുകളും ലഭ്യമാണ്. വൺപ്ലസ് വെബ്‌സൈറ്റിൽ 54,999 രൂപയാണ് ഈ ഫോണിന്. ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേളയിൽ 47,999 രൂപയ്‌ക്ക് ഇത് ലഭ്യമാകും.

Read Also: രാജ്യാന്തര യാത്രക്കാർക്ക് പുതിയ മാർഗനിർദേശം; മാറ്റങ്ങൾ എന്തൊക്കെ?

69,900 രൂപ വിലവരുന്ന ഐ ഫോൺ 12 മിനി 64,990 രൂപയ്‌ക്ക് ലഭ്യമാകും. ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേളയിൽ 4,910 രൂപയുടെ ഡിസ്‌കൗണ്ട്‌ ലഭിക്കും.

വിവോ X50 സീരിസ് ഫോണിന് 5,000 രൂപ ഡിസ്‌കൗണ്ട്‌ ലഭ്യമാകും. മറ്റ് കിടിലൻ ഫോണുകളും ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേളയിൽ വിലകുറവിൽ ലഭിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Oneplus 8t to get rs 6000 discount amazon fab phones fest

Next Story
Samsung Galaxy A52, Galaxy A72- സാംസങ് ഗാലക്‌സി എ 52, എ 72 സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലേക്ക്Samsung Galaxy M62, Samsung Galaxy M62 india launch, Samsung Galaxy M62 features, Samsung Galaxy M62 specs, samsung 5g phone, samsung Galaxy F62 india launch, samsung Galaxy F62 specs" />
The moderation of comments is automated and not cleared manually by malayalam.indianexpress.com