scorecardresearch

വൺ പ്ലസ് 8 പ്രോ ഫോണിൽ തുണിയും പ്ലാസ്റ്റിക്കും സുതാര്യമാക്കുന്ന എക്സ്-റേ ക്യാമറ; വസ്തുതകൾ അറിയാം

തുണിയെയും പ്ലാസ്റ്റികിനെയും മറികടന്ന് അവയ്ക്കുള്ളിലെ ചിത്രങ്ങൾ വൺ പ്ലസ് 8 പ്രോയിലെ ക്യാമറയിൽ പകർത്തുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു

തുണിയെയും പ്ലാസ്റ്റികിനെയും മറികടന്ന് അവയ്ക്കുള്ളിലെ ചിത്രങ്ങൾ വൺ പ്ലസ് 8 പ്രോയിലെ ക്യാമറയിൽ പകർത്തുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു

author-image
Tech Desk
New Update
one plus,വൺപ്ലസ് , OnePlus 8, വൺപ്ലസ് 8 ,OnePlus 8 Pro, വൺപ്ലസ് 8 പ്രോ , one plus phone, വൺ പ്ലസ് ഫോൺ, one plus 8 pro x-ray camera,വൺപ്ലസ് 8 പ്രോ എക്സ്-റേ ക്യാമറ, one plus 8 pro x ray camera,വൺപ്ലസ് 8 പ്രോ എക്സ് റേ ക്യാമറ, one plus 8 pro xray camera,വൺപ്ലസ് 8 പ്രോ എക്സ്റേ ക്യാമറ, one plus 8 x-ray camera,വൺപ്ലസ് 8 എക്സ്-റേ ക്യാമറ, one plus 8 x ray camera,വൺപ്ലസ് 8 എക്സ് റേ ക്യാമറ, one plus 8 xray camera,വൺപ്ലസ് 8 എക്സ്റേ ക്യാമറ, one plus x-ray camera,വൺപ്ലസ് എക്സ്-റേ ക്യാമറ, one plus x ray camera,വൺപ്ലസ് എക്സ് റേ ക്യാമറ, one plus xray camera,വൺപ്ലസ് എക്സ്റേ ക്യാമറ,x-ray camera,എക്സ്-റേ ക്യാമറ, x ray camera,എക്സ് റേ ക്യാമറ, xray camera,എക്സ്റേ ക്യാമറ, ie malayalam, ഐഇ മലയാളം

പുതിയ വൺ പ്ലസ് 8 പ്രോ ക്യാമറയെക്കുറിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് കാരണം ഫോണിലെ എക്സ്-റേ വിഷൻ ക്യാമറയാണ്. ഫോണിലെ ക്യാമറ ആപ്പിലുള്ള "ഫോട്ടോ ക്രോം" എന്ന ഫിൽട്ടറാണ് കറുത്ത നിറമുള്ള വസ്തുക്കളെ മറികടന്ന് അവയ്ക്കുള്ളിലുള്ള വസ്തുക്കളുടെ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നത്.

Advertisment

സ്മാർട്ട്ഫോണിലെ ഇൻഫ്രാ റെഡ് സെൻസറാണ് ഇതിനായി ഫിൽട്ടർ ഉപയോഗിക്കുന്നതെന്നാണ് സൂചന. ടെക് റിവ്യൂവറായ ബെൻ ഗെസ്കിൻ ഫോട്ടോക്രോം ഫിൽട്ടറുപയോഗിച്ച് ഫോട്ടോയെടുക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. അൺബോക്സ് തെറാപ്പി യൂ ട്യൂബ് ചാനലും ക്യാമറ മറ്റു വസ്തുക്കളെ സുതാര്യമാക്കുന്നതിന്റെ പ്രവർത്തന രീതി കാണിച്ചിരുന്നു.

വൺ പ്ലസ് വെബ്സൈറ്റിൽ പങ്കുവച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം ഫോട്ടോ ക്രോം ഫിൽട്ടർ ഉപയോഗിച്ച് നേർത്തതും കറുത്ത നിറമുള്ളതും കുറഞ്ഞ രീതിയിൽ സുതാര്യവുമായ പ്ലാസ്റ്റിക് വസ്തുക്കൾക്കപ്പുറത്തെ കാര്യങ്ങൾ കാണാനും അതിന്റെ ചിത്രങ്ങളെടുക്കാനും കഴിയും. കൃത്യമായ പ്രകാശത്തിൽ പ്രത്യേക ദിശയിലേക്ക് ചരിച്ചാലും ഉള്ളിലെ വസ്തുക്കൾ കാണാൻ കഴിയുന്ന തരം പ്ലാസ്റ്റിക്കുകളെ മാത്രമാണ് ഫിൽട്ടറിന് മറി കടക്കാനാവുക. ടെലിവിഷൻ റിമോട്ട് കൺട്രോളർ പോലുള്ള ഉപകരണങ്ങളുടെ ഉൾവശം കാണാൻ ഇൻഫ്രാ റെഡ് സെൻസറുപയോഗിച്ച് സാധിക്കും. എന്നാൽ ഒരു ഹൈ എൻഡ് ക്യാമറയ്ക്കുള്ളിൽ എന്താണെന്ന് കാണാൻ ഈ സെൻസർ ഉപയോഗിച്ച് സാധിക്കില്ല.

ഇൻഫ്രാ റെഡ് പ്രകാശത്തിന്റെ സഹായം

ദൃശ്യ പ്രകാശം എന്നറിയപ്പെടുന്ന വയലറ്റിനും ചുവപ്പിനുമിടയിലെ വിബ്ജ്യോർ സ്പെക്ട്രത്തിലെ പ്രകാശ തരംഗങ്ങൾ മാത്രമാണ് മനുഷ്യ നേത്രങ്ങൾക്ക് കാണാനാവുക. വിബ്ജ്യോർ സ്പെക്ട്രത്തിനു പുറത്ത് ചുവപ്പ് നിറത്തിന് തൊട്ടടുത്ത ഫ്രീക്വൻസിയുള്ള പ്രകാശ തരംഗങ്ങളാണ് ഇൻഫ്രാ റെഡ് തരംഗങ്ങൾ. മനുഷ്യ നേത്രങ്ങൾക്ക് കാണാനാവാത്ത ഈ പ്രകാശത്തെ സാധാരണ താപ വികിരണം എന്ന് പറയാറുണ്ട്. സൂര്യനിൽനിന്ന് ഭൂിയി സ്വീകരിക്കുന്ന ഊർജത്തിൽ പകുതിയോളവും ഇൻഫ്രാ റെഡ് പ്രകാശമാണ്.

Advertisment

ഇൻഫ്രാറെഡ് കണ്ണടകളും തെർമൽ ക്യാമറകളും ഉപയോഗിച്ച് ഇൻഫ്രാഖറെഡ് വികിരണം പകർത്താനാവും. ചില വസ്തുക്കളെ മറികടന്ന് അവയ്ക്കുള്ളിലോ പിറകിലോ ഉള്ള കാര്യങ്ങൾ കാണിച്ചു തരാൻ ഈ ഉപകരണങ്ങൾ വഴി സാധിക്കും. ഈ വസ്തുക്കൾക്കുള്ളിലൂടെ പ്രകാശം കടന്നു പോവില്ലെങ്കിലും താപ വികിരണം കടന്നുപോവും എന്നതിനാലാണിത്. ഇത്തരത്തിൽ കെട്ടിടങ്ങളുടെ ചുമരുകളെ മറികടന്നുള്ള ദൃശ്യങ്ങൾ വരെ കാണാൻ സാധിക്കും.

വൺ പ്ലസ് ഫോണും ഇൻഫ്രാ റെഡും

കറുത്ത് കനം കുറഞ്ഞ തുണികളെയോ പ്ലാസ്റ്റികിനെയോ മറികടക്കാനാണ് വൺ പ്ലസ് 8ലെ എക്സ്റേ വിഷൻ ക്യാമറയ്ക്ക് കഴിയുക. ഈ ഫോൺ കാരണം സ്വകാര്യതയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്ക് ഉടലെടുത്തേക്കാം.

എക്സ്-റേക്ക് സമാനമായ ഫിൽട്ടറിനെക്കുറിച്ചോ ഇൻഫ്രാ റെഡ് സെൻസർ ഉപയോഗിച്ച് ക്യാമറാ ഫിൽട്ടർ നിർമിച്ചതിനെക്കുറിച്ചോ വൺ പ്ലസ് അധികൃതർ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ഇത് കമ്പനി അപ്രതീക്ഷിതമായി ഫോണിൽ ഉൾപ്പെടുത്തിപ്പോയ ഒരു ഫീച്ചറാവാനും ഭാവിയിൽ അത് ഒഴിവാക്കാനും സാധ്യതയുമുണ്ട്.

One Plus Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: