പ്രീമിയം ഫോണുകളിൽ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് വൺ പ്ലസ്. ഈ ചൈനീസ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലുകൾ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു. 5ജി നെറ്റ്‌വർക്ക് പിന്തുണയോടെ എത്തുന്ന വൺപ്ലസിന്റെ വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നീ മോഡലുകളാണ് വരും ദിവസങ്ങളിൽ വിപണിയിലെത്തുന്നത്. ജൂണ്‍ 15ന് ഉച്ചയ്ക്ക് 12 മുതൽ ഫോൺ വാങ്ങാൻ സാധിക്കും. വളരെ കുറച്ച് എണ്ണം മാത്രമാണ് വിൽപ്പനയ്ക്കെത്തുന്നതെന്ന് കമ്പനി അറിയിച്ചു.

പ്രമുഖ ഇ-കൊമോഴ്സ് സ്ഥാപനമായ ആമസോൺ ഡോട്ട് ഇന്നിലും വൺപ്ലസ് ഡോട്ട് ഇന്നിലും ഫോൺ വിൽപനയ്ക്കെത്തും. ഏപ്രിലിലാണ് കമ്പനി പുതിയ മോഡലുകൾ അവതരിപ്പിച്ചത്. വൺപ്ലസ് 8 പ്രോയുടെ ആദ്യ വിൽപനയാണിത്.

വൺപ്ലസ് 8 പ്രോ

6.78 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേയോടെയെത്തുന്ന വൺപ്ലസ് 8 പ്രോയുടെ സ്ക്രീൻ 120Hx ആണ്. സ്നാപ്ഡ്രാഗൻ 865 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ക്യാമറയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന കമ്പനി പുതിയ മോഡലിലും ഒട്ടും പിന്നിലേക്ക് പോയിട്ടില്ല. ക്വാഡ് ക്യാമറ സെറ്റപ്പാണ് പിന്നിൽ.

48 എംപിയുടെ മെയിൻ ക്യാമറയ്ക്കൊപ്പം 48 എംപിയുടെ അൾട്രാവൈഡ് ആംഗിളും 8 എംപി ടെലിഫൊട്ടോയും 5എംപി ഫിൽറ്റർ ക്യാമറയും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ. 16 എംപിയുടെ സെൽഫി ക്യാമറയും കമ്പനി ഫോണിന് ഉള്‍പ്പെടുത്തിയിരിക്കുന്നു.

4510 mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. ഒനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, അൾട്രമറൈൻ ബ്ലൂ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളറുകളില്‍ ലഭിക്കും. രണ്ട് മെമ്മറി സ്റ്റോറേജ് ഓപ്ഷനിലുള്ള ഫോണിന്റെ വിലയിലും വ്യത്യാസമുണ്ട്. 8ജിബി റാം 124 ജിബി ഇന്റേണൽ സ്റ്റോറേജിലുള്ള ഫോണിന് 54,999 രൂപയാണ് വില. 12 ജിബി റാം 256 ഇന്റേണൽ സ്റ്റോറജിലുള്ള ഫോണിന് 59,999 രൂപയുമാണ് വില.

വൺപ്ലസ് 8

വൺപ്ലസ് 8ന്റെ ഡിസ്‌പ്ലേ 6.55 ഇഞ്ചാണ്. ക്വുവൽകോം സ്‌നാപ്ഡ്രാഗൻ 865 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റേത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ്. 48എംപി,16എംപി, 2എംപി എന്നിങ്ങനെ സെൻസറുകളാണ്. 4300mAh ബാറ്ററി ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്. 12 ജിബി റാം 256 ഇന്റേണൽ സ്റ്റോറിജിലുള്ള ഫോണിന്റെ വില 44,999 രൂപയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook