/indian-express-malayalam/media/media_files/uploads/2018/12/oneplus6t-mclaren-launch-copy.jpg)
One Plus 6T McLaren Edition Launch Today - Expected Price and Features: വൺപ്ലസിന്റെ പുതിയ മോഡലായ വൺപ്ലസ് 6ടി മക്ക്‌ലാറെൻ എഡിഷൻ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 6ടിയുടെ ലിമിറ്റഡ് എഡിഷനാണ് വിപണിയിലെത്തുന്നത്. കൂടാതെ റാപ്പ് ചാർജ് ടെക്നോളജി ആദ്യമായി അവതരിപ്പിക്കുന്ന മോഡൽ എന്ന പ്രത്യേകതയും മക്ക്‌ലാറൻ എഡിഷനുണ്ട്. ആഗോള വിപണിയിൽ ഡിസംബർ 13 മുതൽ ലഭ്യമായിരുന്നു.
മുംബൈയിൽ നടക്കുന്ന ചടങ്ങിലാണ് വൺപ്ലസ് 6ടിയുടെ മെക്ക്‌ലാറെൻ എഡിഷൻ പുറത്തിറക്കുന്നത്. ഇന്ത്യൻ വിപണിയിൽ മെക്ക്‌ലാറെൻ എഡിഷന് 50,000 രൂപയാണ് വില. കാർബൺ ഫൈബർ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച ഗ്ലാസ് ബാക്ക് കവറാണ് മെക്ക്‌ലാറെൻ എഡിഷന്റെ പ്രത്യേകത. മക്ക്‌ലാറെന്റെ ലോഗോ ഫോണിന്റെ താഴെ കാണാനാകും. പപ്പായ ഓറഞ്ച്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുന്നത്. പപ്പായ ഓറഞ്ച് നിറത്തിലാണ് ചാർജിങ് കേബിളും എത്തുന്നത്.
വാട്ടർ ഡ്രോപ് നോച്ച് ഡിസ്‌പ്ളെയോടെ എത്തുന്ന 6.4 ഇഞ്ച് ഫുൾ എച്ച്ഡി എഎംഒഎൽഇഡി ഡിസ്‌പ്ലെ, സ്നാപ്ഡ്രാഗൺ 845 പ്രോസസ്സർ, 20 മിനിറ്റ് കൊണ്ട് ഒരു ദിവസം ഉപയോഗിക്കാനാവുന്ന ബാറ്ററി ചാർജ് ലഭിക്കുന്ന റാപ്പ് ചാർജോട് കൂടിയ 3700 എംഎഎച്ച് ബാറ്ററി, 10 ജിബി റാം, 256 ഇന്റേണൽ മെമ്മറി എന്നിവയാണ് വൺപ്ലസ് 6 ടിയുടെ സവിശേഷതകൾ.
ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് അൺലോക്ക് എന്നിവയും വൺപ്ലസ് 6ടിക്ക് ഉണ്ട്. മികച്ച ക്യാമറയാണ് വൺപ്ലസ് 6ടിക്ക് 16 എംപി + 20എംപി റിയർ ക്യാമറ, 20 എംപി ഫ്രന്റ ക്യാമറയാണ് വൺപ്ലസ് 6ടിക്ക്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us