സിറ്റിബാങ്ക് ഉപഭോക്താകൾക്ക് വൺപ്ലസ് 6ടി ഫോണിന് 1500 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ. നവംബർ 23ന് ആരംഭിക്കുന്ന ഓഫർ ഡിസംബർ 10 വരെ ലഭ്യമാകും.​ ഓൺലൈൺ ഓഫ്‌ലൈൺ ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും.

കഴിഞ്ഞ മാസമാണ് വൺപ്ലസ് 6ടി വിപണിയിലെത്തിയത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലെ , ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ എന്നിവോടെയാണ് വൺപ്ലസ് 6ടി വിപണി കീഴടക്കാനെത്തിയിരിക്കുന്നത്.

സിറ്റിബാങ്കിന്റെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് വൺപ്ലസ് 6ടി വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് 1500 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക. കൂടാതെ ഇഎംഐ സൗകര്യവുമുണ്ട്. വൺപ്ല്സ്.ഇൻ, ആമസോൺ തുടങ്ങിയ ഓൺലൈൺ വിൽപ്പനകേന്ദ്രങ്ങളിൽ നിന്നും വൺപ്ലസ് എക്സ്‌പീരിയൻസ് സ്റ്റോർസ്, റിലയൻസ് ഡിജിറ്റൽ തുടങ്ങിയവയിൽ നിന്നും വൺപ്ലസ് 6ടി വാങ്ങാനാകും.

വൺപ്ലസ് 6ടി എഎംഒഎൽഇഡി ഡിസ്പ്ലെയോടെയാണ് എത്തുന്നത്. വൺപ്ലസ് 6ടിക്ക് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പളെയാണുള്ളത്.ഇൻ-ഡിസ്പളെ ഫിംഗർപ്രിന്റ് സ്കാനർ എന്നിവ വൺപ്ലസിന്റെ പ്രത്യേകതയാണ്. സ്‌നാപ്ഡ്രാഗൺ 845 പ്രോസസ്സർ, ഓക്സിജൻ ഓഎസ് , ആൻഡ്രോയിഡ് 9 പൈ, 3700എംഎഎച് ബാറ്ററി എന്നിവായാണ് വൺപ്ലസി 6ടിക്ക് കരുത്തേകുന്നത്.

രണ്ട് റാം വേരിയെന്റുകളാണ് വൺപ്ലസിനുള്ളത് .6ജിബിയും ,8ജിബി റാം എന്ന ഓപ്ഷനാണ് വൺപ്ലസിനുള്ളത്.64ജിബി,128ജിബി,256ജിബി,512ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനും വൺപ്ലസിനുണ്ട്.

16എംപി+20എംപി ഇരട്ട പിൻ ക്യാമറ കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോ എടുക്കാൻ ശേഷിയുള്ളവയാണ് .കൂടാതെ 20എംപി മുൻ ക്യാമറയും വൺപ്ലസ് 6ടി സ്മാർട്ട്ഫോണിനുണ്ട്.

6ജിബി റാം 128ജിബി സ്റ്റോറേജ് വൺപ്ലസ് 6ടിക്ക് 37,999 രൂപയാണ് വില. 8ജിബി റാം 128ജിബി സ്റ്റോറേജ് മോഡലിന് 45,999 രൂപയാണ് വില.

.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook