വൺപ്ലസ് 6ടി ഫോണുകൾക്കായി ആമസോൺ ഇന്ത്യയുടെ സ്പെഷ്യൽ പ്രൊമോഷൻ. ‘വൺപ്ലസ് 6ടി മാർച്ച് മാഡ്നസ്’ എന്നു പേരിട്ടിരിക്കുന്ന പ്രൊമോഷനിൽ 2000 രൂപയുടെ ക്യാഷ്ബാക്ക് ആണ് ആമസോൺ ഉപഭോക്താക്കൾക്കായി നൽകുന്നത്. ഇതിനൊപ്പം ഫോൺ വാങ്ങുന്നവർക്ക് നോ കോസ്റ്റ് ഇഎംഐ സൗകര്യവും ഉണ്ട്. മാർച്ച് 17 വരെയാണ് ഈ ഓഫർ.

പ്രൊമോഷന്റെ ഭാഗമായി വൺപ്ലസ് 6ടി വാങ്ങുന്നവർക്ക് 2000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ആക്സിസ് ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് ഉപയോഗിച്ച് ഇഎംഐ തിരഞ്ഞെടുക്കുന്നവർക്ക് 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഇതിനുപുറമേ പ്രധാന ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് നോ കോസ്റ്റ് ഇഎംഐയും കൂടാതെ തിരഞ്ഞെടുത്ത ഡെബിറ്റ് കാർഡുകൾക്കും ബജാജ് ഫിൻസെർവ് എഇംഐ കാർഡ്, ആമസോൺ പേ ഇഎംഐ എന്നിവയ്ക്കും നോ കോസ്റ്റ് ഇഎംഐ സൗകര്യമുണ്ട്.

ഇന്ത്യയിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വൺപ്ലസ് 6ടി ഫോണിന്റെ വില 37,999 രൂപയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേമുളള ഫോണിന് 41,999 രൂപയും 8 ജിബി റാമും 256 ജിബി റോം വേരിയന്റിന് 45,999 രൂപയുമാണ് വില.

വൺപ്ലസ് 6ടി ഫോണിന് 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോൾഡ് ഡിസ്‌പ്ലേയാണുളളത്. 16 എംപി+20 എംപി പിൻക്യാമറയും 16 എംപി മുൻ ക്യാമറയുമുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 845 പ്രൊസസറാണ് ഫോണിന്റേത്. 3700 എംഎഎച്ച് ആണ് ബാറ്ററി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ