ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന സ്‌മാർട്ഫോൺ ആയിരുന്നു വണ്‍ പ്ലസ് 6. പുതിയ ഫ്ലാഗ്ഷിപ്പ് ഉപയോക്താക്കള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്‌തു. എന്നാല്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഓക്‌സിജന്‍ ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്‌ത് ആകെ വലഞ്ഞിരിക്കുകയാണ് ഉപയോക്താക്കള്‍. പുതിയ അപ്ഡേറ്റിലേക്ക് മാറിയപ്പോള്‍ ചാര്‍ജ് ഒട്ടും നില്‍ക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി.
വണ്‍ പ്ലസ് 6 കൂടാതെ, വണ്‍ പ്ലസ് 5, 5ടി, വണ്‍ പ്ലസ് 3, 3ടി എന്നീ ഫോണുകളുടെ ഉപയോക്താക്കളും ഇതേ പരാതി ഉയര്‍ത്തിയിട്ടുണ്ട്. ഈയടുത്താണ് ഓപ്പറേറ്റിങ് സിസ്റ്റമായ ഓക്‌സിജന്‍ ഒഎസ് 5.1.8, ഒസ് 5.1.6 എന്നീ അപ്ഡേറ്റുകള്‍ കമ്പനി പുറത്തിറക്കിയത്. മുമ്പ് ലഭിച്ചതിലും പാതി മാത്രമാണ് ഇപ്പോള്‍ ബാറ്ററി ചാര്‍ജ് ദൈര്‍ഘ്യം ലഭിക്കുന്നതെന്നാണ് ഉപയോക്താക്കളുടെ പരാതി. കൂടാതെ പുതിയ അപ്ഡേറ്റിന് ശേഷം ക്യാമറ ആപ്പ് വളരെ പതിയെ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതി ഉയര്‍ന്നു.
15 ശതമാനം ചാര്‍ജ് ആവുമ്പോള്‍ മുമ്പ് ലഭിക്കാറുളള മുന്നറിയിപ്പ് നോട്ടിഫിക്കേഷന്‍ പോലും പുതിയ അപ്ഡേറ്റില്‍ ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. ഈ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം കമ്പനി ഔദ്യോഗികമായി ഇതുവരെയും അറിയിച്ചിട്ടില്ല. എന്നാല്‍ ഓട്ടോ ബ്രൈറ്റ്നസ് സിസ്റ്റ് ഓഫ് ചെയ്‌ത് വച്ചാല്‍ ഒരു പരിധി വരെ ബാറ്ററി ലൈഫ് ലഭ്യമാവുന്നുണ്ട്. ഉപയോഗിക്കാത്ത സമയങ്ങളില്‍ ബ്ലൂടൂത്തും വൈഫൈയും ഇന്റർനെറ്റും ഓഫ് ചെയ്യാനും ശ്രദ്ധിക്കുക.
വാട്ടര്‍ പ്രൂഫ് സംവിധാനത്തോടെയാവും വണ്‍ പ്ലസ് 6 വിപണിയിലെത്തുക. ആമസോണിലൂടെ മാത്രമായിരുന്നു ഫോണിന്റെ വില്‍പന. സ്‌മാർട്ഫോണിന്റെ ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം ഐഫോണ്‍ എക്സുമായി മല്‍സരിക്കുന്നതാണ് ഫോണിന്റെ രൂപകല്‍പ്പന.