ഉടൻ പുറത്തിറങ്ങാനിരുന്ന വൺപ്ലസ് 6 ഫോണിന്റെ ഡിസ്‌പ്ലേ ചോർന്നു. ചൈനയുടെ വെയ്ബോ വെബ്സൈറ്റിലൂടെയാണ് ഡിസ്‌പ്ലേയുടെ ചിത്രം പുറത്തുവന്നത്. ചോർന്ന ചിത്രങ്ങൾ മുകളിൽ DxOMark എന്ന ലോഗോയുമുണ്ട്. ഫോണിന്റെ ക്യാമറ ഇതിനകം സൈറ്റ് അവലോകനം ചെയ്തിരിക്കാമെന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്. സ്മാർട് ഫോണുകളുടെ ക്യാമറ ടെസ്റ്റിങ്ങിനും അവയെ റാങ്ക് ചെയ്യുന്നതിനും ഉപയോഗിക്കുന്നതാണ് DxOMark.

ഇന്ത്യ ഉൾപ്പെടെ, വിവിധ വിപണികളിലെ വൺപ്ലസ് 6 ന്റെ വിലയും ഇതോടൊപ്പം ചോർന്നിട്ടുണ്ട്. ട്രൂടെക് എന്ന ഒരു വെബ്സൈറ്റ് പ്രകാരം വൺപ്ലസ് 6 ന്റെ വില 33,999 രൂപയിൽനിന്ന് 36,999 രൂപ വരെയാണ്. ഏറ്റവും വിലകൂടിയ വൺപ്ലസ് 6 ൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. ഇതിന്റെ വില 44,999രൂപയിൽ തുടങ്ങി 48,999 രൂപ വരെയാകും. വൺപ്ലസ് 6 ന്റെ മൂന്നു വേരിയന്റുകളിലുളള ഫോണുകൾ ആയിരിക്കും ഉടൻ പുറത്തിറങ്ങുക.

വണ്‍പ്ലസ് 6ന് ബെസൽ–ലെസ് സ്‌ക്രീന്‍ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള നോച്ചും (notch) ഉണ്ടായിരിക്കും. നോച്ചില്‍ സെല്‍ഫി ക്യാമറകളെയും ഫെയ്‌സ് അണ്‍ലോക്കിനു വേണ്ട സെന്‍സറുകളെയും ഉള്‍ക്കൊള്ളിക്കുമെന്നും സ്മാർട്ഫോൺ പ്രേമികൾ കരുതുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ