വൺ പ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണായ വൺ പ്ലസ് 5 ഇന്ത്യൻ വിപണിയിലെത്തി. ഡിസൈൻ, പെർഫോമൻസ്, ക്യാമറ, ബാറ്ററി ലൈഫ് എന്നിവയിലുള്ള പുതുമകളാണ് ഫോണിന്റെ പ്രധാന ആകർഷണം. മുംബൈയിൽ നടന്ന ചടങ്ങിലാണ് ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്.

ഐഫോണിനോട് കിടപിടിക്കുന്ന 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് വൺ പ്ലസ് 5 നുളളത്. 8 ജിബി റാം, 20 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 3400 മില്ലി ആംപിയർ ബാറ്ററി, ആൻഡ്രോയ്ഡ് 7.1.1 ഓക്സിജൻ ഒഎസ് എന്നിവയാണ് മറ്റു സവിശേഷതകൾ. ആറു ജിബി മോഡലിൽ 64 ജിബി ഇന്റേണൽ സ്റ്റോറേജും എട്ട് ജിബി മോഡലിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണുളളത്.

ആമസോൺ വഴിയാണ് ഇന്ത്യയിൽ ഫോണിന്റെ വിൽപന നടക്കുന്നത്. ഇന്ത്യയിൽ 32,999 രൂപയാണ് ഫോണിന്റെ വില.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ