/indian-express-malayalam/media/media_files/uploads/2022/08/OnePlus10T_1200_Lead.jpg)
Photo: Nandagopal Rajan/Indian Express
OnePlus 10T 5G: Price, Specifications, Camera: സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ആകാംഷയോടെ ഉറ്റുനോക്കുന്ന ഡിവൈസാണ് വണ്‍ പ്ലസിന്റെ 10 റ്റി 5 ജി. സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രൊസസര്‍, 150 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 19 മിനിറ്റില്‍ ഫുള്‍ ചാര്‍ജാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഓഗസ്റ്റ് ആറ് മുതല്‍ ആമസോണ്‍ വഴിയും വണ്‍ പ്ലസിന്റ ഔദ്യോഗിക സ്റ്റോറുകള്‍ വഴിയും ഫോണ്‍ വില്‍പ്പനയ്ക്കെത്തും. 49,999 രൂപയാണ് വില. സവിശേഷതകള്‍ അറിയാം.
വണ്‍ പ്ലസ് 10 റ്റി 5 ജി; ഇന്ത്യയിലെ വില
8 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ബേസ് വേരിയന്റിന്റെ വില 49,999 രൂപയാണ്. ഇത് 12 ജിബി റാം, 256 ജിബി സ്റ്റോറേജാകുമ്പോള്‍ വില 54,999 രൂപയായിരിക്കും. 16 ജിബി റാം, 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 55,999 രൂപയുമാണ് വില. ഐസിഐസിഐ, എസ് ബി ഐ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഓണ്‍ലൈനായി വാങ്ങിക്കുമ്പോള്‍ 5,000 രൂപ കിഴിവും ലഭിക്കും.
/indian-express-malayalam/media/media_files/uploads/2022/08/OnePlus10T_inside8.jpg)
വണ്‍ പ്ലസ് 10 റ്റി 5 ജി, സവിശേഷതകള്‍
രണ്ട് നിറങ്ങളിലാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുന്നത്. ജേഡ് ഗ്രീനും മൂണ്‍സ്റ്റോണ്‍ ബ്ലാക്കും. ഫോണിന്റെ മുന്നിലും പിന്നിലും കോര്‍ണിങ് ഗൊറില്ല 5 ഗ്ലാസാണ് നല്‍കിയിരിക്കുന്നത്. 6.7 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലെയ്ക്ക് 120 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. 120, 90, 60 ഹേര്‍ട്സുകളായും അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. അമോഎല്‍ഇഡി സ്ക്രീനാണ് വരുന്നത്. എച്ച്ഡിആര്‍ 10 പ്ലസ് പിന്തുണയുമുണ്ട്.
മൂന്ന് ക്യാമറകളാണ് പിന്നിലായി വരുന്നത്. പ്രധാന ക്യമറ 50 മെഗാ പിക്സല്‍ (എംപി) സോണി ഐഎംഎക്സ്766 സെന്‍സറാണ്. എട്ട് എംപി അള്‍ട്ര വൈഡ് ക്യാമറയും രണ്ട് എംപി മാക്രൊ ക്യാമറയും വരുന്നു. സെല്‍ഫി ക്യാമറ 16 എംപിയാണ്. 4 കെ വീഡിയോകള്‍ 30 എഫ്പിഎസ്/ 60 എഫ്പിഎസില്‍ ചിത്രീകരിക്കാനും കഴിയും. സ്ലൊ മോഷന്‍ വീഡിയോകള്‍ 1080പിയിലാണ് ചിത്രീകരിക്കാന്‍ സാധിക്കുക.
ഓക്സിജന്‍ ഒഎസ് 12.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇന്‍ ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറും വരുന്നു. ഡുവല്‍ നാനോ സിം സ്ലോട്ടാണുള്ളത്. 4,800 എംഎഎച്ചാണ് ബാറ്ററി. 150 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 1-100 ശതമാനം വരെ എത്താന്‍ ആവശ്യമാവുക കേവലം 19 മിനിറ്റാണെന്നാണ് കമ്പനി പറയുന്നത്. ചാര്‍ജര്‍ ബോക്സിനൊപ്പം നല്‍കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.