/indian-express-malayalam/media/media_files/uploads/2018/07/ONE-PLUS-6oneplus-6-red-.jpg)
ചൈനീസ് സ്‌മാർട് ഫോണ്‍ ഉദ്പാദകരായ വണ്‍ പ്ലസിന്റെ റെഡ് എഡിഷന്‍ വണ്‍ പ്ലസ് 6 പുറത്തിറക്കി. ചുവന്ന നിറത്തിലുളള മനോഹരമായ ബോഡിയോടെയാണ് ഫോണ്‍ അവതരിപ്പിച്ചത്. ജൂലൈ 16 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജിലും മാത്രമാണ് ഫോണ്‍ ലഭ്യമാകുക. ആമസോണിലും വണ്‍ പ്ലസ് ഇന്ത്യ ഓണ്‍ലൈനിലും കടകളിലും 39,999 രൂപയ്‌ക്ക് ഫോണ്‍ ലഭ്യമാകും.
എല്ലാ സ്‌മാർട് ഫോണുകളും ഏറ്റവും മികച്ചതാകണമെന്നില്ല. എന്നാൽ ചില സ്‌മാർട് ഫോണുകൾ ആ വിശേഷണത്തിനും അപ്പുറമാണ്. അത്തരത്തിലൊന്നാണ് വൺ പ്ലസ് അവതരിപ്പിക്കുന്ന വൺ പ്ലസ് 6. പൊതുവേ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളിൽ കാണുന്ന മികച്ച ഫീച്ചറുകളും പെർഫോമൻസും തങ്ങളുടെ സ്‌മാർട് ഫോണുകളിൽ ഉൾപ്പെടുത്താൻ വൺ പ്ലസ് എപ്പോഴും ശ്രമിക്കാറുണ്ട്.
6.28 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഫ്രണ്ട് ക്യാമറയോടു കൂടിയ ഒരു സ്‌പോർട്സ് നോച്ചുമാണ് ഫോണിനുള്ളത്. മികച്ച മിഴിവും തെളിച്ചവും നൽകുന്ന ഡിസ്‌പ്ലേ വർണശബളമാണ്. ഇത് ഈ വിലയിലുള്ള മറ്റ് സ്‌മാർട് ഫോണുകളിൽ കാണാൻ ബുദ്ധിമുട്ടാണ്. പ്രതീക്ഷിക്കുന്നതിലും കൂടുതൽ കാലം നിലനിൽക്കുന്ന കോണിങ് ഗൊറില്ല ഗ്ലാസ് 5 ആണ് ഫോണിന്റെ പിൻവശത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
പെർഫോമൻസിൽ വൺ പ്ലസ് 6നെ വെല്ലാൻ മറ്റ് ആൻഡ്രോയ്ഡ് ഫോണുകളില്ല എന്നാണ് അഭിപ്രായം ഉയരുന്നത്. 8 ജിബി റാമും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 845 പ്രൊസസ്സറും ഈ ശ്രേണിയിലെ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്‌ച വയ്‌ക്കാൻ ഫോണിനെ സഹായിക്കുന്നു. ഹൈ-ഫൈ ഗെയ്മിങ്ങിന് ആവശ്യമായ അഡ്രിനോ 630 ജിപിയു മറ്റൊരു പ്രത്യേകതയാണ്. പൂർണ്ണമായും ബ്ലോട്ട് ഫ്രീയായ വൺ പ്ലസിന്റെ ഓക്‌സിജൻ ഓപ്പറേറ്റിങ് സിസ്റ്റം എല്ലാ ഘടകങ്ങൾക്കും മികച്ച സപ്പോർട്ട് ആണ് നൽകുന്നത്.
16 മെഗാപിക്‌സൽ, 20 മെഗാപിക്‌സലിന്റെ സെക്കൻഡറി ലെൻസ് എന്നിവയടങ്ങുന്ന ഡുവൽ വെർട്ടിക്കൽ ക്യാമറയാണ് ഫോണിനുള്ളത്. പോർട്രെയ്റ്റ് ചിത്രങ്ങളും സ്ലോ വീഡിയോകളും എടുക്കാൻ മികച്ചതാണ് ഈ സംവിധാനം. എന്നാൽ ബൊക്കെ മോഡ് പ്രതീക്ഷിക്കൊത്തുയർന്നില്ലെന്നാണ് ചില ഉപയോക്താക്കൾ പറയുന്നത്. 2x ഒപ്റ്റിക്കൽ സൂം, കുറഞ്ഞ വെളിച്ചത്തിൽ ഭേദപ്പെട്ട ചിത്രങ്ങൾ, 420 എഫ്പിഎസ്സിലും 1080p മിഴിവിലും സ്ലോ മോഷൻ ഫുട്ടേജുകൾ എടുക്കാനുള്ള കഴിവ് എന്നിവ വൺ പ്ലസ് 6നെ വേറിട്ടു നിർത്തുന്നു.
മികച്ച ബാറ്ററി പെർഫോമൻസാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. മുമ്പുള്ള ഡിവൈസുകളിലേതു പോലെ തന്നെ അര മണിക്കൂർ കൊണ്ട് ഒരു മുഴുവൻ ദിവസത്തേക്ക് വേണ്ട ചാർജ് നൽകുന്ന ഡാഷ് ചാർജിങ് സംവിധാനമാണ് വൺ പ്ലസ് 6നുള്ളത്. 3300 എംഎഎച്ച് ആണ് ബാറ്ററി കപാസിറ്റി. ഒരു ദിവസം മുഴുവനും നാവിഗേഷൻ, ഹൈ-ഫൈ ഗെയ്മിങ്ങ്, നെറ്റ്ഫ്ലിക്‌സ്, വെബ് ബ്രൗസിങ് എന്നിവ ചെയ്‌താലും രാത്രിയാകുമ്പോഴേക്കും 25% ബാറ്ററി ബാക്കിയുണ്ടാകുമെന്നാണ് അനുഭവ സാക്ഷ്യം ഫുൾ ചാർജ് ആകാൻ എടുക്കുന്ന സമയമാകട്ടെ വെറും 45 മിനിറ്റും.
34,999 രൂപ മുതലാണ് വൺ പ്ലസ് 6ന്റെ വിൽപന തുടങ്ങുന്നത്. ഈ വിലയ്‌ക്ക് ഇത്ര മികച്ച പെർഫോമൻസ് തരുന്ന ഒരു സ്‌മാർട് ഫോൺ വേറെയുണ്ടോ എന്ന് സംശയമാണ്. അതു കൊണ്ടുതന്നെയാണ് വിപണിയിൽ ഈ ശ്രേണിയിലെ മികച്ച ഓൾറൗണ്ടറായി വൺ പ്ലസ് 6 മാറുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us