ഫെയ്സ്ബുക്കില്‍ ദിനംപ്രതി വ്യാജ വാര്‍ത്തകള്‍ വർധിക്കുന്നതില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ആശങ്ക അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പിന് ശേഷമാണ് വ്യാപകമായ രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് ഒബാമ സുക്കര്‍ബര്‍ഗിനെ അറിയിച്ചതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെയ്സ്ബുക്കില്‍ അമേരിക്കയിലെ തിരഞ്ഞെടുപ്പിനിടെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചുവെന്ന വാര്‍ത്ത സുക്കര്‍ബര്‍ഗ് തളളിയതിന് പിന്നാലെയാണ് ഒബാമ അദ്ദേഹത്തെ നേരിട്ട് കണ്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ