scorecardresearch

പ്രവാസികള്‍ക്ക് അന്താരാഷ്ട്ര നമ്പറില്‍ യുപിഐ സേവനം; സേവനം ലഭ്യമാകുന്ന രാജ്യങ്ങള്‍ ഇവയാണ്

ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നമ്പറിനെ ആശ്രയിക്കാതെ തന്നെ യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും

ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നമ്പറിനെ ആശ്രയിക്കാതെ തന്നെ യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും

author-image
Tech Desk
New Update
UPI_LEAD

ന്യൂഡല്‍ഹി:പ്രവാസി ഇന്ത്യക്കാര്‍ക്ക് അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളിലും യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ഉപയോഗിക്കാം. നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍ആര്‍ഇ) അല്ലെങ്കില്‍ നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍ആര്‍ഒ) അക്കൗണ്ടുകള്‍ എന്ന് തരംതിരിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍ക്കായി അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാന്‍ പത്ത് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അനുമതി നല്‍കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറപ്പെടുവിച്ചു.

Advertisment

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഈ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അന്താരാഷ്ട്ര കോഡ് ഉപയോഗിച്ച് പ്രത്യേക രാജ്യത്ത് അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു യുപിഐ അക്കൗണ്ട് ആക്ടിവേറ്റാക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ഉണ്ടായിരിക്കും. ഏതൊരു ആപ്പിനും യുപിഐ ഐഡി സജ്ജീകരിക്കുന്നതിന് സാധുവായ ഒരു ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ ആവശ്യമാണെന്ന് ഓര്‍മ്മിക്കുക.

ഗൂഗിള്‍ പേ അല്ലെങ്കില്‍ പേടിഎം ആപ്പില്‍ നിന്ന് ഒരു ഉപയോക്താവ് യുപിഐ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഈ മൊബൈല്‍ നമ്പര്‍ ബാങ്കുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സന്ദേശം അയയ്ക്കുന്നു. അതിനാല്‍ വിദേശത്തേക്ക് പോകുന്നവര്‍ യുപിഐ ആക്സസ് ചെയ്യുക എന്നതിനര്‍ത്ഥം അവര്‍ അവരുടെ ഇന്ത്യന്‍ നമ്പറുകള്‍ സജീവമാക്കി നിലനിര്‍ത്തണമെന്നാണ്. ഇത് അന്താരാഷ്ട്ര റോമിംഗിന്റെ വിലകള്‍ കണക്കിലെടുക്കുമ്പോള്‍ വലിയ ചിലവുകള്‍ നല്‍കേണ്ടിവരും.

ഇപ്പോള്‍,ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നമ്പറിനെ ആശ്രയിക്കാതെ തന്നെ യുപിഐയുപിഐ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും എന്നാണ് എന്‍പിസിഐയുടെ ഉത്തരവ് പറയുന്നത്. ബാങ്കുകള്‍ യുപിഐ അക്കൗണ്ടിന് നിലവിലുള്ള ഫെമ നിയന്ത്രണങ്ങള്‍ അനുസരിച്ചും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബന്ധപ്പെട്ട റെഗുലേറ്ററി ഡിപ്പാര്‍ട്ട്മെന്റുകള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കൂടാതെ, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ / തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ ചെക്കുകളും കംപ്ലയിന്‍സ് വാലിഡേഷന്‍/അക്കൗണ്ട് ലെവല്‍ വാലിഡേഷനുകളും ഈ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ബാധകമാക്കേണ്ടതുണ്ട്.

Advertisment

നിലവിലെ ആഭ്യന്തര രാജ്യ കോഡിനൊപ്പം താഴെപ്പറയുന്ന രാജ്യങ്ങളുടെ രാജ്യ കോഡും ഉള്ള മൊബൈല്‍ നമ്പറുകളില്‍ നിന്ന് ഇടപാട് നടത്താന്‍ തുടങ്ങാമെന്ന് എന്‍പിസിഐ അറിയിച്ചു. സമീപഭാവിയില്‍ മറ്റ് രാജ്യ കോഡുകള്‍ക്കായി യുപിഐ സൗകര്യം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നു. ഈ സൗകര്യം ലഭ്യമാക്കുന്ന രാജ്യങ്ങള്‍ ഇവയാണ്. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാന്‍, ഖത്തര്‍,യുഎസ്എ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം. ഒരു ഉപയോക്താവിന് അവരുടെ അന്തര്‍ദ്ദേശീയ മൊബൈല്‍ നമ്പറില്‍ നിന്ന് യുപിഐ ആക്സസ് ചെയ്യുന്നതിന് എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ട് ആവശ്യമാണ്.

Technology Nri Money India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: