/indian-express-malayalam/media/media_files/uploads/2019/03/google-pay.jpg)
IRCTC Train Ticket Booking on Google Pay at No Additional Cost: ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റുകളും ഗൂഗിള്‍ പേ വഴി ബുക്ക് ചെയ്യാം. ഗൂഗിള്‍ പേയുടെ ആപ്ലിക്കേഷനില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോർപറേഷന്‍ (ഐആര്‍സിടിസി) ആണ്. ബുക്ക് ചെയ്തത് വേണ്ട എന്നുണ്ടെങ്കില്‍ കാന്‍സല്‍ ചെയ്യാനും സാധിക്കും.
'അഭിബസ്, ഗോയ്ബിബോ, റെഡ്ബസ്, ഉബെര്‍, യാത്ര എന്നീ ബസ്, ക്യാബ് ടിക്കറ്റ് ബുക്കിങ് സേവനങ്ങള്‍ ഗൂഗിള്‍ പേയില്‍ ചേര്‍ത്തപ്പോള്‍ വളരെ മികച്ച പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇപ്പോള്‍ ഐആര്‍സിടിസിയില്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് നിങ്ങള്‍ക്ക് യാത്ര കൂടുതല്‍ എളുപ്പമാക്കാം,' ഗൂഗിള്‍ പേ പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ അംബരീഷ് കെന്‍ഖെ പറഞ്ഞു.
ലഭ്യമായ സീറ്റുകളുടെ എണ്ണം, യാത്രയുടെ സമയം, ട്രെയിനുകളുടെ സമയം എന്നിവയും ഗൂഗിള്‍ പേയില്‍ ലഭ്യമാകും. ഗൂഗിള്‍ പേയുടെ ഏറ്റവും പുതിയ വെര്‍ഷനില്‍ ഇതില്ലൊം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിക്കുന്നു.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതി
ഗൂഗിള്‍ പേ തുറന്നതിന് ശേഷം സ്‌ക്രോള്‍ ചെയ്ത് ബിസിനെസ് സെക്ഷനിലെ ട്രെയിന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
'ബുക്ക് ട്രെയിന്‍ ടിക്കറ്റ്‌സ്' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
സ്റ്റേഷനുകള്‍, യാത്രാ തീയതി തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.
ലഭ്യമായ ട്രെയിനുകളുടെ പട്ടിക പ്രത്യക്ഷപ്പെടും. ഇവിടെ നിന്നും ടിക്കറ്റ് അവൈലബിലിറ്റി അറിയാം.
സീറ്റ് തിരഞ്ഞെടുത്തതിന് ശേഷം സെലക്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
യാത്ര ചെയ്യുന്ന ആളുടെ വിവരങ്ങള്‍ നല്‍കുക.
പേര്, പ്രായം, ജെന്‍ഡര്‍ എന്നിവ നല്‍കിയതിനു ശേഷം കണ്ടിന്യൂ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ബുക്കിങ് വിവരങ്ങള്‍ സ്ഥിരീകരിക്കുക.
പേയ്‌മെന്റ് ഓപ്ഷന്‍ സെലക്ട് ചെയ്യുക. ആവശ്യമായ വിവരങ്ങള്‍ നല്‍കിയതിനു ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.