scorecardresearch

Phones to launch in July 2022: നത്തിങ് ഫോൺ മുതൽ വൺപ്ലസ് വരെ; ജൂലൈയിൽ പുറത്തിറങ്ങുന്ന പ്രധാന സ്മാർട്ട്ഫോണുകൾ

ജൂലൈയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്മാർട്ഫോണുകൾ താഴെ പരിചയപ്പെടാം

ജൂലൈയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്മാർട്ഫോണുകൾ താഴെ പരിചയപ്പെടാം

author-image
Tech Desk
New Update
mobilephones, smartphones

Phones expected to launch in July 2022: ജൂൺ കഴിയാറായി, പതിവ് പോലെ ജൂലൈയിലും പുതിയ ചില സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നുണ്ട്, നത്തിങ് ബ്രഡിന്റെ ആദ്യത്തെ സ്‌മാർട്ട്‌ഫോൺ മുതൽ അസ്യൂസ് റോഗിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് പവർഹൗസ് വരെ അതിൽ ഉൾപ്പെടുന്നു. 2022 ജൂലൈയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്മാർട്ഫോണുകൾ താഴെ പരിചയപ്പെടാം.

Nothing phone (1) - നത്തിങ് ഫോൺ (1)

Advertisment

കാൾ പേയുടെ ലണ്ടൻ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ്, 'നത്തിങ്' അതിന്റെ ആദ്യത്തെ സ്മാർട്ട്‌ഫോൺ അടുത്ത മാസം പുറത്തിറക്കുകയാണ്. പിന്നിൽ പുതിയ ഗ്‌ളൈഫ് ലൈറ്റിംഗ്, പുതിയ നത്തിങ് ഓഎസ് തുടങ്ങിയ സവിശേഷതകൾക്ക് ഒപ്പം വരുന്ന നടത്തിങ് ഫോണിന്റെ (1) ഡിസൈൻ ഇതിനകം തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

എന്നിരുന്നാലും, ഫോണിന്റെ ഒട്ടുമിക്ക സവിശേഷതകളും ഇനിയും നിഗൂഢതയായി തുടരുകയാണ്, മുൻനിര സ്‌നാപ്ഡ്രാഗൺ 800-സീരീസ് ചിപ്പിനുപകരം സ്‌നാപ്ഡ്രാഗൺ 778ജി+ ആണ് നത്തിങ് ഫോൺ (1) നൽകുന്നത് എന്നാണ് പ്രാഥമിക നിഗമനം, പിന്നിൽ ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണവും നൽകിയിട്ടുണ്ട്. ജൂലൈ 12 നാണ് ഫോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

Asus ROG Phone 6 - അസ്യൂസ് റോഗ് ഫോൺ 6

അസൂസ് റോഗ് ഫോൺ സീരീസ് അടുത്തിടെ ചില മികച്ച ഫോണുകൾ പുറത്തിറക്കിയിരുന്നു. ഗെയിമർമാരെയും മറ്റ് ഉപയോക്താക്കളെയും ലക്ഷ്യമിട്ടുള്ള, റോഗ് ഫോൺ സീരീസ് മികച്ച സവിശേഷതകൾ കൊണ്ട് മാത്രമല്ല, മറ്റ് ഗെയിമിംഗ് ഫീച്ചറുകളും ആക്‌സസറികളും കൊണ്ടും നിറഞ്ഞിരിക്കുന്നവയാണ്. ഏറ്റവും പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റാണ് ഫോണിന്റെ ആറാം പതിപ്പിന് നൽകുന്നത്.

Advertisment

ഡ്യുവൽ ചാർജിംഗ് പോർട്ടുകൾ, പിന്നിൽ ഒരു സെക്കൻഡറി എൽഇഡി ഡിസ്‌പ്ലേ, ഗെയിമിംഗിനായി മെച്ചപ്പെടുത്തിയ ഷോൾഡർ ട്രിഗർ ബട്ടണുകൾ, ഗെയിമിംഗ് കൺട്രോളറുകൾ, കൂളിംഗ് പാഡുകൾ, സെക്കൻഡറി ഡിസ്‌പ്ലേകൾ എന്നിവ പോലുള്ള നിരവധി ഫസ്റ്റ്-പാർട്ടി ഗെയിമിംഗ് ആക്‌സസറികൾക്കുള്ള പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. ജൂലൈ അഞ്ചിന് ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Xiaomi 12 ultra - ഷവോമി 12 അൾട്രാ

ഷവോമി അതിന്റെ ഏറ്റവും ശക്തമായ 12-സീരീസ് അടുത്ത മാസം ഷവോമി 12 അൾട്രയിലൂടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അസ്യൂസ് റോഗ് ഫോൺ 6 പോലെ, ഷവോമി 12 അൾട്രാ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റും മറ്റ് മുൻനിര ലെവൽ സവിശേഷതകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജർമ്മൻ ക്യാമറ നിർമ്മാതാക്കളായ ലെയ്കയുമായി സഹകരിച്ച് ഷവോമി വികസിപ്പിച്ചെടുത്ത വളരെ മെച്ചപ്പെട്ട ക്യാമറ സജ്ജീകരണമാകും ഇതിലെന്നും പ്രതീക്ഷിക്കുന്നു.

OnePlus Nord 2T - വൺപ്ലസ് നോർഡ് 2ടി

വൺപ്ലസ് നോർഡ് 2ടി ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ലെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്, എന്നാൽ നോർഡ് 2 5ജി യുടെ പിൻഗാമിയായി പുതിയ ഫോൺ രാജ്യത്ത് എത്തുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്തരാഷ്ട വിപണിയിലെ സവിശേഷതകൾ വരികയാണെങ്കിൽ ഇന്ത്യയിലും മീഡിയടെക് ഡൈമൻസിറ്റി 1300 ചിപ്‌സെറ്റാവും ഫോണിൽ.

6.43 ഇഞ്ച് അമോഎൽഇഡി സ്‌ക്രീൻ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഉള്ള 50എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 32എംപി ഫ്രണ്ട് ക്യാമറ, 4,500എംഎഎച്ച് ബാറ്ററി എന്നിവയുൾപ്പെടെആയി ജൂലൈ ഒന്നിന് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Realme GT 2 Master Edition - റിയൽമി ജിടി 2 മാസ്റ്റർ എഡിഷൻ

ഇന്ത്യയിൽ ആദ്യത്തെ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റ് ഫോൺ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ് റിയൽമി, റിയൽമി ജിടി 2 മാസ്റ്റർ എഡിഷനിലാകും ഇത് വരിക എന്ന് തോന്നുന്നു. 12 ജിബി റാം വേരിയന്റിൽ ആൻഡ്രോയിഡ് 12 ഫീച്ചർ ചെയ്താകും ഫോൺ വരിക എന്നും കേൾക്കുന്നുണ്ട്.

6.7 ഇഞ്ച് 120ഹേർട്സ് അമോഎൽഇഡി ഡിസ്‌പ്ലേ, പിന്നിൽ 50എംപി+50എംപി+2എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 150വാട്ട് വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററി എന്നിസവിശേഷതകൾ പ്രതീക്ഷിക്കുന്നുണ്ട്. ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജൂലൈയിൽ പുറത്തുവരുമെന്ന് കരുതുന്നു.

Mobile Phone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: