പുതിയ പ്രീ-ഓർഡർ ഇൻവൈറ്റ് സംവിധാനം വഴി നത്തിങ് ഫോൺ വിൽപനയ്ക്ക് എത്തുന്നതിന് ഉപയോക്താക്കൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് നത്തിങ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം മുമ്പ് വൺപ്ലസും ലോഞ്ചിങ് സമയത്ത് ഇതുപോലെ ഉപയോക്താക്കൾക്ക് ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇത്.
നത്തിങ് ഫോൺ (1) മുൻകൂട്ടി ബുക്ക് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതെങ്ങനെ എന്ന് അറിയാം.
നത്തിങ് ഫോൺ (1): ഫോൺ എങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്യാം?
നത്തിങ് ഫോൺ (1) മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന്, in.nothing.tech വെബ്‌സൈറ്റിലേക്ക് പോയി മുകളിലുള്ള പ്രീ-ബുക്കിംഗ് വിഭാഗം കണ്ടെത്തുക. അവിടെ ലേൺ മോർ’ എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘ജോയിൻ ദി വെയ്റ്റ്‌ലിസ്റ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ഉപയോക്താക്കളോട് അവരുടെ ഗൂഗിൾ, ആപ്പിൾ അല്ലെങ്കിൽ നത്തിങ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടും.
നിങ്ങൾ സൈൻ ഇൻ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും. രജിസ്റ്റർ ചെയ്യുന്നത് രജിസ്റ്റർ ചെയ്തിരിക്കുന്ന ഇമെയിൽ ഐഡി തന്നെയാണെന്ന് ഉറപ്പാക്കുക, അല്ലാത്തപക്ഷം മുൻകൂട്ടി ഫോൺ ലഭിച്ചേക്കില്ല.
നിങ്ങളുടെ ഊഴമാകുമ്പോൾ നത്തിങ് നിങ്ങൾക്ക് ഇമെയിൽ അയക്കും. അതുവരെ, നിങ്ങളുടെ ഊഴം പരിശോധിക്കാനും സുഹൃത്തുകൾക്ക് റഫർ ചെയ്യാനും സാധിക്കും.
നത്തിങ് ഫോൺ (1): എങ്ങനെയാണ് ഇൻവൈറ്റ് ഒൺലി സിസ്റ്റം പ്രവർത്തിക്കുന്നത്?
താല്പര്യമുള്ളവർക്ക് നത്തിങ് വെബ്‌സൈറ്റിലൂടെ ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാനാവും. അതേസമയം ചില സ്വകാര്യ വ്യക്തികൾക്ക് ഇൻവൈറ്റ് കോഡ് വേണ്ടിവരില്ല, മറ്റുള്ളവർ എല്ലാം അതേസമയം വെയ്റ്റ് ലിസ്റ്റിൽ ജോയിൻ ചെയ്യേണ്ടതാണ്.
ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപയോക്താക്കളെ വെയ്റ്റ്ലിസ്റ്റിൽ അവരുടെ സ്ഥാനം കാണിക്കും. വെയ്‌റ്റ്‌ലിസ്റ്റിലുള്ളവർ 2000 രൂപയാണ് പ്രീ-ബുക്കിംഗ് തുകയായി അടയ്‌ക്കേണ്ടത്. ജൂലൈ 12ന് ഫോൺ ലോഞ്ച് ചെയ്യുമ്പോൾ അതിന്റെ വിലയിൽ നിന്ന് ഇത് കുറയ്ക്കും.
ജൂലൈ 12ന് നത്തിങ് ഫോൺ (1) ലോഞ്ച് ചെയ്യുന്ന അന്ന് തന്നെ ഈ ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് 2000 രൂപ കിഴിവോടെ ഫോൺ വാങ്ങാൻ കഴിയും. ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ചില പ്രത്യേക ഓഫറുകളും ലഭിക്കുമെന്നാണ് വിവരം. ജൂലൈ 12 ന് ഫോൺ ലോഞ്ച് ചെയ്യുമ്പോൾ മാത്രമേ ഈ ഓഫറുകളെ കുറിച്ച് കൂടുതൽ അറിയൂ.