/indian-express-malayalam/media/media_files/uploads/2022/07/Nothing_phone_LEAD1.jpg)
സ്മാര്‍ട്ട്ഫോണ്‍ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. പുതിയ സവിശേഷതകള്‍ നല്‍കാതെ നിര്‍മ്മാതാക്കള്‍ക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുന്നു. പല കമ്പനികളും പുതിയ സവിശേഷതകളുമായാണ് മാര്‍ക്കറ്റ് കീഴടക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്നത്. അത്തരത്തില്‍ അടുത്തിടെ ഡിസൈനിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടിയ സ്മാര്‍ട്ട്ഫോണാണ് നത്തിങ്ങ് ഫോണ്‍ (1).
/indian-express-malayalam/media/media_files/uploads/2022/07/Nothing_phone_NEW1-1.jpg)
ഫോണ്‍ നിര്‍മ്മാണത്തില്‍ വലിയൊരു മാറ്റം തന്നെയാണ് നത്തിങ് ഫോണ്‍ കൊണ്ടുവന്നിട്ടുള്ളത്. ഫോണിനുള്ളില്‍ എന്താണെന്ന് പുറത്തു നിന്ന് തന്നെ നമുക്ക് കാണാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മാണം. ഇത് തന്നെയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരത്തില്‍ ഫോണിനുള്ളിലെ ഉപകരണങ്ങള്‍ കാണാവുന്ന വിധത്തിലും നിര്‍മ്മിക്കാമെന്ന് തെളിയിച്ചിരിക്കുക കൂടിയാണ് നത്തിങ് ഫോണ്‍. വൺപ്ലസ് സഹസ്ഥാപകൻ കാൾ പെയിയുടെ പുതിയ സംരംഭം എന്ന പ്രത്യേകതയും ഈ സ്മാര്‍ട്ട്ഫോണിനുണ്ട്.
ഫോണിന് പിന്നിലായുള്ള എല്‍ഇഡി സ്ട്രിപ്പുകളാണ് കൂടുതല്‍ വ്യത്യസ്തത നല്‍കുന്നത്. ഗ്ലിഫ് എന്നാണ് നത്തിങ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന റിങ്ടോണുകള്‍ക്ക് അനുസരിച്ചായിരിക്കും ഈ എല്‍ഇഡി സ്ട്രിപ്പുകളുടെ പ്രവര്‍ത്തനവും. കോണ്‍ടാക്ടുകള്‍ക്ക് വ്യത്യസ്തമായ റിങ്ടോണുകളാണ് നല്‍കുന്നതെങ്കില്‍ ഗ്ലിഫിലൂടെ തന്നെ മനസിലാക്കാന്‍ കഴിയും ആരാണ് വിളിച്ചതെന്നത്. സൈലന്റാണെങ്കില്‍ പോലും എല്‍ഇഡി സ്ട്രിപ്പിലൂടെ നമുക്ക് മനസിലാക്കാം.
/indian-express-malayalam/media/media_files/uploads/2022/07/Nothing_Phone_NEW2-1.jpg)
ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കുമ്പോഴാണ് ഗ്ലിഫിന്റെ മറ്റൊരു വ്യത്യസ്തമായ കാഴ്ച കാണാന്‍ കഴിയുക. ഹലൊ ഗൂഗിള്‍ എന്ന് പറയുമ്പോള്‍ പ്രത്യേക തരത്തിലാണ് എല്‍ഇഡി തെളിയുന്നത്. നിങ്ങളിപ്പോള്‍ ഒരു മീറ്റിങ്ങിലൊ മറ്റൊ ആണെങ്കില്‍ ഫോണ്‍ കമഴ്ത്തി വച്ചാലും ഗ്ലിഫിലൂടെ സന്ദേശങ്ങളൊ കോളുകളൊ വന്നാല്‍ അറിയാന്‍ സാധിക്കും. ഫോണ്‍ ചാര്‍ജിലിടുന്ന ആദ്യ സെക്കന്റുകളിലും ഗ്ലിഫ് പ്രവര്‍ത്തിക്കും. ഗ്ലിഫ് ആവശ്യമില്ലെങ്കില്‍ ഓഫ് ആക്കനുള്ള ഓപ്ഷനുമുണ്ട്.
/indian-express-malayalam/media/media_files/uploads/2022/07/Nothing_Phone_NEW5-1.jpg)
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778ജി+ പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 4,500 എംഎഎച്ചാണ് ബാറ്ററി. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. എന്നാല്‍ ചാര്‍ജര്‍ ബോക്സിനുള്ളില്‍ കമ്പനി നല്‍കുന്നില്ല. ഫോണിന്റെ രണ്ട് പ്രധാന ക്യമറകളും 50 മെഗാ പിക്സലാണ് (എംപി), സെല്‍ഫി ക്യാമറ 16 എംപിയും. 4 കെ വീഡിയോ 30 എഫ് പി എസില്‍ ചിത്രീകരിക്കാനും കഴിയും. 32,999 രൂപയാണ് നത്തിങ് ഫോണിന്റെ ബേസ് വേരിയന്റിന്റെ വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 38,999 രൂപയുമാണ് വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.