മികച്ച സവിശേഷതകളുള്ള സ്മാര്‍ട്ട്ഫോണുകളാണ് നിലവില്‍ വിപണി ഭരിക്കുന്നത്. സവിശേഷതകള്‍ കൂടുന്നതനുസരിച്ച് വിലയും വര്‍ധിക്കും. എന്നിരുന്നാലും അധികം വില വരാത്ത താങ്ങാനാകുന്ന ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരും നമുക്കിടയിലുണ്ട്. 10,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സ്മാര്‍ട്ട്ഫോണുകള്‍ പരിചയപ്പെടാം.
നോക്കിയ സി 32
10,000 രൂപയില്‍ താഴെ വില വരുന്ന ഫോണുകളില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് നോക്കിയ സി 32 ആണ്. 8,999 രൂപയാണ് ഫോണിന്റെ വില. നാല് ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണില്‍ വരുന്നത്. ഐപി52 റോറ്റിങ്ങോടെ വരുന്ന ഫോണ്‍ വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. മൂന്ന് ദിവസം വരെ ബാറ്ററി ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

റെഡ്മി എ 2
റെഡ്മി എ 2 സ്മാര്‍ട്ട്ഫോണിന്റെ വില 6,299 രൂപ മാത്രമാണ്. 6.25 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. ഹീലിയൊ ജി 36 ഒക്ട കോര്‍ പ്രൊസസറും 5,000 എംഎഎച്ച് ബാറ്ററിയും കമ്പനി നല്‍കുന്നു. രണ്ട് ദിവസം വരെ ബാറ്ററി ലഭിക്കും.

സാംസങ് ഗ്യാലക്സി എം 04
സാംസങ് ഗ്യാലക്സി എം 04-ന് 8,499 രൂപയാണ് വില. എച്ച്ഡി പ്ലസ് റെസൊലൂഷനോട് കൂടിയ 6.5 ഇഞ്ച് ഡിസ്പ്ലെയാണ് വരുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി. രണ്ട് ക്യാമറയാണ് പിന്നിലായി വരുന്നത്. 1080പി റെസൊലൂഷനില്‍ വരെ വീഡിയൊ ചിത്രീകരിക്കാനാകും.

മോട്ടൊറോള ഇ 13
10,000 രൂപയാണ് മോട്ടൊറോള ഇ 13-നിന്റെ വില. 6.5 ഇഞ്ച് ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി. പത്ത് വാട്ട് ചാര്‍ജറാണ് ഒപ്പം ലഭിക്കുന്നത്.
