/indian-express-malayalam/media/media_files/uploads/2021/11/Nokia-T20-tablet1.jpg)
വലിയ സ്‌ക്രീനുള്ള സ്മാർട്ട്ഫോണുകൾ വ്യാപകമായി പുറത്തിറങ്ങാൻ തുടങ്ങിയതോടെ പലർക്കും ടാബുകൾ ആവശ്യമില്ലാത്ത ഒന്നായി മാറിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും വലിയ സ്ക്രീനുകൾ ആവശ്യമായി ചില ഘട്ടങ്ങളിൽ ഒരു ടാബ്‌ലറ്റിനെ കുറിച്ചു ചിന്തിക്കുന്നവരുണ്ട്.
അതിപ്പോൾ പഠനത്തിനായിക്കോട്ടെ, നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാനായിക്കോട്ടെ ഗെയിമിങ്ങിനായിക്കോട്ടെ ഇപ്പോൾ വാങ്ങാവുന്ന അഞ്ചു ബജറ്റ് ടാബുകളാണ് താഴെ പരിചയപ്പെടുത്തുന്നത്. ഇവയെല്ലാം തന്നെ 20,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാകുന്നതാണ്.
നോക്കിയ ടി20 - 18,499 രൂപ
4 ജിബി റാം, 64 ജിബി സ്റ്റോറേജ്, വൈഫൈ, എൽടിഇ കണക്റ്റിവിറ്റി എന്നിവയുമായി വരുന്ന നോക്കിയ ടി20 ആണ് ലിസ്റ്റിലെ ഏറ്റവും പുതിയ താരം. യൂണിഎസ്ഓസി ടി610 ചിപ്പിൽ വരുന്ന ഇതിന്റെ ഡിസ്‌പ്ലേ 10.4 ഇഞ്ചാണ്. ഈ ടാബ്‌ലെറ്റിൽ 8 എംപി പിൻ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. കൂടാതെ സ്റ്റീരിയോ സ്പീക്കറുകളും വലിയ 8,200എംഎഎച് ബാറ്ററിയുമുണ്ട്. 15,499 രൂപയ്ക്ക് വിലകുറഞ്ഞ വൈഫൈ-മാത്രമുള്ള വേരിയന്റും ലഭ്യമാണ്.
സാംസങ് ഗാലക്‌സി ടാബ് എ7 (വൈഫൈ) - 17,999 രൂപ
സാംസങ് ഗാലക്‌സി ടാബ് എ7 മെറ്റൽ ബോഡിയോടെയാണ് വരുന്നത്, സ്റ്റീരിയോ സ്പീക്കറുകൾ, 3 ജിബി റാമും 32 ജിബി അല്ലെങ്കിൽ 64 ജിബി സ്റ്റോറേജുമുള്ള ഈ ടാബിന്റെ ഡിസ്‌പ്ലേ 10.4 ഇഞ്ച് ഇഞ്ചാണ്. എന്നിവയുണ്ട്, 64 ജിബിക്ക് 20,999 രൂപയാണ് വില. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 ചിപ്പിൽ വരുന്ന ടാബ്‌ലെറ്റിന് 8 എംപി പിൻ ക്യാമറയും 5 എംപി മുൻ ക്യാമറയും ഉണ്ട്. 7,040എംഎഎച്ചാണ് ബാറ്ററി.
റിയൽമി പാഡ് 4ജിബി - 19,900 രൂപ
10.4 ഇഞ്ച് ഡബ്യുയുഎക്സ്ജിഎ+ ഡിസ്‌പ്ലേ, 8എംപി പ്രൈമറി ക്യാമറ, 8എംപി മുൻ ക്യാമറ എന്നിവയാണ് റിയൽമി പാഡിന്റെ സവിശേഷതകൾ. മീഡിയടെക് ഹീലിയോ ജി80 ആണ് ഈ ടാബിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 11, 7,100എംഎഎച്ച് ബാറ്ററി എന്നിവയുമായാണ് ടാബ്‌ലെറ്റ് വരുന്നത്. 4ജി എൽടി ഇ കണക്റ്റിവിറ്റിയും ഉണ്ട്.
Also Read: 20,000 രൂപയില്‍ താഴെ വില വരുന്ന മികച്ച 5ജി സ്മാര്‍ട്ട്ഫോണുകള്‍
ലെനോവോ ടാബ് കെ10 - 16,999 രൂപ
ലെനോവോ ടാബ് കെ10ന് 10.3 ഇഞ്ച് ഫുൾ എച്ഡി ഡിസ്‌പ്ലേ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയുണ്ട്. മീഡിയടെക് ഹീലിയോ പി22ടി ചിപ്പാണ് ഇതിന് കരുത്തേകുന്നത്. ഡോൾബി ഓഡിയോയും ഉപയോക്താക്കൾക്ക് ഇരട്ട സ്പീക്കറുകളും ഇരട്ട മൈക്രോഫോണുകളും ലഭിക്കും. പിന്നിൽ 8എംപി ക്യാമറയും മുൻവശത്ത് 5എംപി ക്യാമറയും ഒപ്പം 7,500എംഎഎച്ച് ബാറ്ററിയും ഈ ഉപകരണം നൽകുന്നു.
ടിസിഎൽ ടാബ് 10എസ് - 17,999 രൂപ
10.1 ഇഞ്ച് ഡബ്യുയുഎക്സ്ജിഎ ഡിസ്‌പ്ലേ, 3ജിബി റാം, 32ജിബി സ്റ്റോറേജ്, വലിയ 8,000എംഎഎച് ബാറ്ററി, 4ജി എൽടിഇ പിന്തുണ എന്നിവയോടെയാണ് ടിസിഎൽ ടാബ് 10എസ് വരുന്നത്. മീഡിയടെക്എംടി8768 ചിപ്പിലാണ് ടാബ് പ്രവർത്തിക്കുന്നത്. 15,998 രൂപയ്ക്ക് ഇതിന്റെ വൈഫൈ മാത്രമുള്ള വേരിയന്റും ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.