Nokia G21: നോക്കിയ അവരുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ നോക്കിയ ജി21 ഇന്ത്യയിൽ അവതരിപ്പിച്ചു. യൂണിഎസ്ഒസി പ്രൊസസർ, ട്രിപ്പിൾ ക്യാമറ എന്നി സവിശേഷതകളുമായി വരുന്ന ഫോൺ കമ്പനിയുടെ നോർഡിക് ഡിസൈനിൽ രണ്ടു കളറുകളിലാണ് വരുന്നത്.
പുതിയ നോക്കിയ ജി21 ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം
സവിശേഷതകൾ
90 ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 20:9 ആസ്പെക്ട് റേഷ്യോ നൽകുന്ന 6.5 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ വരുന്നത്. 6ജിബി റാമുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് യൂണിഎസ്ഒസി ടി 606 പ്രൊസസറാണ്. 64ജിബി, 128ജിബി ഇന്റെര്ണൽ സ്റ്റോറേജുകളിലാണ് ഫോൺ വരുന്നത്. മൈക്രോഎസ്ഡി കാർഡ് വഴി 512ജിബി വരെ സ്റ്റോറേജ് ഉയർത്താനാകും. ആൻഡ്രോയിഡ് 11ലാണ് ഫോൺ വരുന്നത്.
ക്യാമറയിലേക്ക് വരുകയാണെങ്കിൽ, 50 എംപി പ്രധാന ക്യാമറയോടൊപ്പം 2 എംപി മാക്രോ, 2 എംപി ഡെപ്ത് ക്യാമറകളാണ് നോക്കിയ ജി2ൽ വരുന്നത്.സെൽഫികള്കും വീഡിയോ കോളുകൾക്കുമായി 8 എംപി മുൻക്യാമറയാണ് നൽകിയിരിക്കുന്നത്.
18 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,050 എംഎഎച് ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്. എന്നാൽ 10 വാട്ട് ചാർജർ മാത്രമാണ് ഫോണിന് ഒപ്പം വരുന്നത്.
വിലയും ലഭ്യതയും
നോക്കിയ ജി21 ന്റെ 4ജിബി/64ജിബി പതിപ്പിന് 12,999 രൂപയും 6ജിബി/128ജിബി പതിപ്പിന് 14,999 രൂപയുമാണ് വില. ഡസ്ക് നോർഡിക് ബ്ലൂ എന്നിങ്ങനെ രണ്ട് കളറുകളിലാണ് ഫോൺ വരുന്നത്. നോക്കിയ വെബ്സൈറ്റ് വഴിയും പ്രധാന ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയും സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാനാകും.
Also Read: