scorecardresearch
Latest News

നോക്കിയ 8110 ഫോണിൽ ഇനി വാട്സ്ആപ്പും; ഡൗൺലോഡ് ചെയ്യുന്ന വിധം

കഴിഞ്ഞ ഒക്ടോബറിലാണ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്. 5,999 രൂപയാണ് ഫോണിന്റെ വില

നോക്കിയ 8110 ഫോണിൽ ഇനി വാട്സ്ആപ്പും; ഡൗൺലോഡ് ചെയ്യുന്ന വിധം

നോക്കിയ 8110 ഫോണിൽ ഇനി മുതൽ വാട്സ്ആപ്പും ഉപയോഗിക്കാം. ഫോണിൽ വാട്സ്ആപ്പ് ഉപയോഗിച്ചു തുടങ്ങാമെന്ന് എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നോക്കിയ സ്റ്റോറിൽനിന്നും ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാം.

നോക്കിയ 8110 ബനാന ഫോൺ 2018 ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് പുറത്തിറക്കിയത്. ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്ന് കഴിഞ്ഞ ജൂലൈയിൽ എച്ച്എംഡി ഗ്ലബോൽ ചീഫ് പ്രോഡക്ട് ഓഫീസർ ജുഹോ സർവികാസ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

Read: ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്: ഷവോമി, റിയൽമി, ഓണർ ഫോണുകൾക്ക് വിലക്കിഴിവ്

കഴിഞ്ഞ ഒക്ടോബറിലാണ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്. 5,999 രൂപയാണ് ഫോണിന്റെ വില. കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളാണ് ഫോണിനുളളത്. നോക്കിയ ഓൺലൈൻ സ്റ്റോറുകളിൽനിന്നും ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിൽനിന്നും ഫോൺ വാങ്ങാം.

നോക്കിയ 8110 യ്ക്ക് 2.45 ഇഞ്ച് QVGA കളർ ഡിസ്‌പ്ലേയാണുളളത്. KaiOS ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 205 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 512 എംബിയാണ് റാം. 4 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്. മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് മുഖേന 128 ജിബി വരെ കൂട്ടാം. 1,500 എംഎഎച്ച് ആണ് ബാറ്ററി. 2 എംപിയാണ് മുൻ ക്യാമറ.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Nokia 8110 whatsapp app hmd global confirms