ബീജിങ്​: മിഡ്​ റേഞ്ച്​ സ്​മാർട്ട്​ഫോൺ വിപണിയിൽ തരംഗമാവാൻ നോക്കിയ 7 എന്ന പുതു മോഡലിനെ ചൈനയില്‍ നോക്കിയ അവതരിപ്പിച്ചു​. 7000 സീരിസ്​ അലുമിനിയം ബോഡിയുമായാണ്​ നോക്കിയയുടെ പുതിയ കരുത്തൻ വിപണിയിലേക്ക്​ എത്തുന്നത്​. ​ചൈനയിൽ ഫോണി​​ന്റെ വിൽപന ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നാണ്​ വാർത്തകൾ. രണ്ട്​ വേരിയന്റുകളിലായിരിക്കും ചൈനീസ്​ വിപണിയിൽ ഫോൺ വിൽപ്പനക്കെത്തുക. 4 ജിബി വേരിയന്റിന്​ എകദേശം 25,000 രൂപയും 6 ജിബി റാം വേരിയന്റിന്​ 26,500 രൂപയുമായിരിക്കും വില.

ഗറില്ല ഗ്ലാസി​​ന്റെ സംരക്ഷണം, f/1.8 അ​പേച്ചർ ലെൻസ്​, 3 ഡി റിയർ പാനലുകൾ എന്നിവയെല്ലാമാണ്​ ഫോണി​​ന്റെ പ്രധാനപ്പെട്ട സവിശേഷതകളായി ഉയർത്തികാട്ടുന്നത്​.

5.2 ഇഞ്ച്​ ​ഡിസ്​പ്ലേ, ആൻഡ്രോയിഡ്​ ന്യുഗട്ട്​ 7.1.1 ഒ.എസ്​, ഒക്​ടോകോർ ക്വാൽ​കം സ്​നാപ്​ഡ്രാഗൺ പ്രൊസസർ, 4/6 ജി.ബി റാം, 64 ജി.ബി സ്​റ്റോറേജ്​, 16 മെഗാപിക്​സൽ റിയർ കാമറ, 5 മെഗാപിക്​സൽ മുൻ കാമറ, 3000 എംഎഎച്ച്​ ബാറ്ററി ലൈഫ്​ എന്നിവയാണ്​ പ്രധാന പ്രത്യേകതകൾ. ചൈനീസ്​ വിപണിക്ക്​ പുറത്ത്​ നോക്കിയ 7 എപ്പോൾ വിൽപ്പനക്കെത്തും എന്നത്​ സംബന്ധിച്ച്​ വ്യക്തതയില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ