നോക്കിയയുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ നോക്കിയ 7.1 നംവബർ ആദ്യം ഇന്ത്യയിലെത്തുമെന്ന് 91മോബൈൽസ് റിപ്പോർട്ട് ചെയ്തു. 30,000 രൂപ വില വരുന്ന സ്മാർട്ഫോൺ ഓൺലൈൻ വിപണിയിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. എച്ച്എംഡി ഗ്ലോബൽ അടുത്തിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ്സ് 2018-ൽ നോക്കിയ 7.1 പ്രദർശിപ്പിച്ചിരുന്നു.

എച്ച്എംഡി ഗ്ലോബൽ നോക്കിയ 7.1 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കില്ലെന്നും പകരം നോക്കിയ 7.1 പ്ലസ് എന്ന സ്മാർട്ഫോൺ അവതരിപ്പിക്കുമെന്നായിരുന്നു അഭ്യൂഹം .എന്നാൽ യൂറോപ്യൻ വിപണിയിൽ നോക്കിയ 7.1 അവതരിപ്പിച്ചിരുന്നു. നോക്കിയ 7.1 പ്ലസ് ചൈനയിൽ നോക്കിയ എക്സ് 7 എന്ന പേരിൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു. യുറോപ്യൻ വിപണിയിൽ 319 യൂറോ ആയിരുന്നു വില (26,652 ഇന്ത്യൻ രൂപ ).

നോക്കിയ 7.1 സ്പെസിഫിക്കേഷൻസ്

നോക്കിയ 7.1 ന് 5.84 ഇഞ്ച് ഫുൾ എച്ച്ഡി നോച്ചെഡ് ഡിസ്‌പ്ളെ. 19:9 ആണ് ഡിസ്‌പ്ളെയുടെ ആസ്പെക്റ്റ് റേഷ്യോ. മറ്റു നോക്കിയ ഫോണുകളിൽ കണ്ടു വരുന്ന എച്ച്ഡിആർ10 സൗകര്യം ഉണ്ടാകും. 636 പ്രോസസർ ആണ് നോക്കിയ 7.1ന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 8.1 ഓറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 3ജിബി/4ജിബി റാം, 32ജിബി/64ജിബി ഇന്റേണൽ സ്റ്റോറേജ് സൗകര്യവും നോക്കിയ 7.1-ന് ഉണ്ട്. കൂടാതെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 400ജിബി വരെ സ്റ്റോറേജ് ഉയർത്താനാകും. ഫാസ്റ്റ് ചാർജിങ് സൗകര്യമുള്ള 3060എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 7.1നുള്ളത്.

സീസ് ബ്രാന്റിന്റെ ക്യാമറകളാണ് നോക്കിയ 7.1-ൽ. ഇരട്ട പിൻ ക്യാമറകളാണ് ഫോണിനുളളത്. 12 മെഗാ പിക്സൽ 1.8 അപർച്ചർ പ്രൈമറി ക്യാമറയും 5 മെഗാ പിക്സൽ 2.4 അപർച്ചർ സെക്കന്ററി ക്യാമറയും 8മെഗാ പിക്സൽ മുൻ ക്യാമറയുമാണ് നോക്കിയ 7.1നുളളത്.

ഡ്യുവൽ സിം, 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ടൈപ്പ്-സി യുഎസ്ബി പോർട്ട് എന്നീ സൗകര്യങ്ങളുമുണ്ട്. ഗ്ലോസ്സ് മിഡ്നൈറ്റ് ബ്ലൂ, ഗ്ലോസ്സ് സ്റ്റീൽ എന്നീ നിറങ്ങളിലാണ് നോക്കിയ 7.1 എത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ