ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ നോക്കിയ 6 ഇന്ത്യയിലെത്തിയത്. ഇന്ന് 12 മണിമുതല്‍ ആമസോണ്‍ ഇന്ത്യയില്‍ നോക്കിയ 6 വില്‍പ്പന ആരംഭിച്ചു. 10 ലക്ഷം ആളുകളാണ് ഇന്നലെ വരെ ഓണ്‍ലൈനിലൂടെ ഫോണ്‍ ബുക്ക് ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇന്നേക്കുള്ള രെജിസ്‌ട്രേഷന്‍ ആമസോണ്‍ ക്ലോസ് ചെയ്യുകയും ആഗസ്റ്റ് 30ലേക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയതു. 14,999 രൂപയാണ് നോക്കിയ 6ന്റെ ഇന്ത്യന്‍ വിപണിയിലെ വില.
ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബല്‍ ചൈനയിലാണ് നോക്കിയ 6 ആന്‍ഡ്രോയ്ഡ് ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. നോക്കിയ 8ന്റെ വരവിനെക്കുറിച്ചും എച്ച്എംഡി ഗ്ലോബല്‍ ഇതിനോടകം പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. 45,000 രൂപമുതലായിരിക്കും വില തുടങ്ങുക. ഒക്ടോബര്‍ ആദ്യവാരത്തോടെ നോക്കിയ 8 ഇന്ത്യന്‍ വിപണിയില്‍ എത്തും.
അലുമിനിയം മെറ്റല്‍ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഹോം ബട്ടണ്‍, ബാക്ക്ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവര്‍ ബട്ടണ്‍, ശബ്ദ നിയന്ത്രണ ബട്ടണ്‍, സിം കാര്‍ഡ് സ്ലോട്ട് ഇടതു ഭാഗത്താണ്. മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്, യുഎസ്ബി ഒടിജി എന്നിവ പ്രധാന ഫീച്ചറുകളാണ്.
5.5 ഇഞ്ച് ഡിസ്‌പ്ലെ, ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 430 പ്രോസസര്‍, 3ജിബി റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി
അറ്റ്‌മോസ് ടെക്‌നോളജിയുമുണ്ട്.
പ്രധാന ക്യാമറ 16 മെഗാപിക്‌സലാണ് ( f/2.0 അപേച്ചര്‍, ഇരട്ട എല്‍ഇഡി ഫ്‌ളാഷ്), എട്ടു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ട് 7.1ലാണ് നോക്കിയ 6 പ്രവ ര്‍ത്തിക്കുന്നത്. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന നോക്കിയ 6ല്‍ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഇരട്ട സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്.
റെഡ്മി നോട്ട് 4, ലെനോവൊ കെ6 നോട്ട്, പുതുതായി പുറത്തിറക്കുന്ന കൂള്‍പാഡ് കൂള്‍ പ്ലേ 6, മൈക്രോമാക്‌സ് ക്യാന്‍വാസ് ഇന്‍ഫിനിറ്റി എന്നിവയോട് കിടപിടിക്കുന്ന സ്‌പെസിഫിക്കേഷനുകളും വിലയുമാണ് നോക്കിയ 6ന്റേത്.