ന്യൂഡല്‍ഹി: നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ മോഡലുകള്‍ എച്ച്എംഡി ഗ്ലോബല്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് പുതിയ ഫോണുകള്‍ പുറത്തിറക്കിയത്.

9,499 രൂപയ്ക്കാണ് നോക്കിയ 3 ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുക എന്നാണ് വിവരം. നോക്കിയ 5ന് 12,899 രൂപയായിരിക്കുമെന്നും സൂചനയുണ്ട്. അതേസമയം 14,999 രൂപയ്ക്ക് ആയിരിക്കും നോക്കിയ 6 വിപണിയിലെത്തുക.

ലോഞ്ചിനും മുമ്പേ നോക്കിയ 6 ആമസോണില്‍ ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യം ഉളളതായി ഒരു ട്വിറ്റര്‍ ഉപയോക്താവ് വ്യക്തമാക്കി. ആമസോണില്‍ ഫോണ്‍ വില്‍പനയ്ക്ക് വെച്ചതിന്റെ സ്ക്രീന്‍ഷോട്ടും ഫോണിന്റെ ഫീച്ചറുകളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിപണിയില്‍ വില്‍പനയ്കുളള സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് നോക്കിയാല്‍ നോക്കിയയുടെ പുതിയ മോഡലുകള്‍ മികച്ചതാവണമെന്നില്ല. എന്നാല്‍ സ്മാര്‍ട്ട്ഫോണുകളുടെ വിലയുടെ കാര്യം നോക്കിയാല്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് ഈ മോഡലുകള്‍ തന്നെയായിരിക്കും.

നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിവയ്ക്ക് ആന്‍ഡ്രോയിഡ് ഓ അപ്‌ഡേറ്റുകള്‍ മാത്രമല്ല ആന്‍ഡ്രോയിഡ് പി യും ലഭിക്കുന്നുണ്ട്.

നല്ല ഫീച്ചേഴ്‌സുമായാണ് നോക്കിയ 6 എത്തുന്നത്. നോക്കിയയുടെ ആദ്യത്തെ ആൻഡ്രോയ്ഡ് സ്മാർട്‌ഫോൺ ആണ് നോക്കിയ 6.
ഫീച്ചേഴ്സ്:-

നോക്കിയ 6-

5.50 ഇഞ്ച് ഡിസ്‌പ്ലേ . 1.1GHz ഒക്ടാകോര്‍ പ്രോസസര്‍ . 8എംബി മുന്‍ ക്യാമറ . 3ജിബി റാം . ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് . 16എംബി റിയര്‍ ക്യാമറ . 8എംബി മുന്‍ ക്യാമറ . 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് . 3000എംഎഎച്ച് ബാറ്ററി

നോക്കിയ 5-

5.20ഇഞ്ച് ഡിസ്‌പ്ലേ . ഒക്ടാകോര്‍ പ്രോസസര്‍ . 8എംബി മുന്‍ ക്യാമറ . 13എംബി റിയര്‍ ക്യാമറ . 8എംബി മുന്‍ ക്യാമറ . 2ജിബി റാം . ആന്‍ഡ്രോയിഡ് 7.1.1 . 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

നോക്കിയ 3-

5ഇഞ്ച് ഡിസ്‌പ്ലേ . 1.3GHZ ക്വാഡ്‌കോര്‍ പ്രോസസര്‍ . 8എംബി മുന്‍ ക്യാമറ . 720X1280 റിസൊല്യൂഷന്‍ . 2ജിബി റാം . ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് . 2650എംഎഎച്ച് ബാറ്ററി . 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ