2017ല്‍ നോക്കിയ അവതരിപ്പിച്ച ഫോണാണ് നോക്കിയ 6. എന്നാല്‍ ചൈനീസ് മാര്‍ക്കറ്റിലെ ഫോണുകളുടെ കുത്തൊഴുക്കില്‍ ഈ മോഡല്‍ മങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് അടിമുടി മാറ്റത്തോടെ പുതിയ നോക്കിയ 6 (2018) കമ്പനി അവതരിപ്പിച്ചത്.
എച്ച് എം ഡി ഗ്ലോബലിൽ നിന്നുളള ഏറ്റവും പുതിയ ഫോൺ 16,999 രൂപ വിലയുളള നോക്കിയ 6 (2018) ആണ്. ഫിന്നിഷ് സ്റ്റാർട്ട് അപ്പിൽ നിന്നും നോക്കിയ ബ്രാൻഡഡ് ഫോണിൽ പുതിയ താരമാണ് നോക്കിയ 6. നോക്കിയ അതിന്റെ നഷ്ടപ്രതാപവും മാർക്കറ്റും തിരികെ പിടിക്കാനുളള ശ്രമത്തിലാണിപ്പോൾ.
നോക്കിയ 6 (2018) സവിശേഷതകൾ: 5.5 ഇഞ്ച്, ഐ പി എസ് എൽ സി ഡി 1920×1080 പിക്സൽ , 3 ജി റാം + 32 ജി ബി സ്റ്റോറേജ് ( 128 ജിബി വരെ എക്സ്പാൻഡ് ചെയ്യാം) 116 എം പി + 8 എം പി സെയിസ് ഓപ്റ്റിക്സ്, 3000 എം എ എച്ച് ബാറ്ററി. ആൻഡ്രോയിഡ് 8.0 ഓറിയോ 8.1 ആയി അപ്ഗ്രേഡ് ചെയ്തതാണ്.
ചൈനീസ് സ്മാർട്ട് ഫോണുകളുടെ കുത്തൊഴിക്കിനിടയിലാണ് 2017ൽ നോക്കിയ 6 രംഗത്തു വരുന്നത്. അതിന്റെ വിലയും പ്രോസസ്സറുമായുളള താരതമ്യം ആ ഫോണിന് ഇന്ത്യൻ മാർക്കറ്റിൽ വലിയ നേട്ടം സൃഷ്ടിക്കാൻ സാധിച്ചില്ല.
അതുകൊണ്ട് തന്നെ നോക്കിയ 6 (2018) ൽ കൂടുതൽ മെച്ചപ്പെട്ട പ്രോസസ്സറാണ് അവതരിപ്പിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 636 പ്രോസസ്സർ പുതിയ കാമറ ഫീച്ചറും ഇതിലുണ്ട്. മുൻ ഫോണിനേക്കാൾ മികച്ച ഡിസൈനുമാണ്. ബ്ലാക്ക് ആൻഡ് കോപ്പർ, വൈറ്റ് ആൻഡ് ഐവറി, ബ്ലൂ ആൻഡ് ഗോൾഡ് എന്നീ മൂന്ന് നിറങ്ങളിലാണ് നോക്കിയ 6 ഇപ്പോൾ വരുന്നത്. വ്യത്യസ്തമായ ഡിസൈന്‍ കൊണ്ട് തന്നെ പുതിയ നോക്കിയ 6 മോഡല്‍, റെഡ്മി നോട്ട് 5 പ്രോ, ഹോണര്‍ പ്രോ എന്നിവയേക്കാളും മികവുറ്റതാണ്.
കൈപ്പിടിയില്‍ ഒതുക്കാനായി ഫോണിന്റെ വശങ്ങള്‍ ഒരല്‍പം കൂടി വളഞ്ഞതാകുമെങ്കില്‍ മികച്ചതാകുമായിരുന്നു. എന്നാല്‍ വിപണയില്‍ ഇന്ന് ലഭ്യമാകുന്ന ഫോണുകളില്‍ നിന്നും വേറിട്ടതാണ് ഈ ഫോണ്‍. എന്നാല്‍ എതിരാളികള്‍ 18: 9 ഡിസ്പ്ലെ ലഭ്യമാക്കുമ്പോള്‍ ഈ പ്രത്യേകത ഫോണിനില്ല എന്നത് പോരായ്മയാണ്.
5.5 ഇഞ്ച് ഐപിഎസ് എച്ച്ഡി എല്‍സിഡി ഡിസ്‍പ്ലെയാണ് ഫോണിനുളളത്. സംരക്ഷണത്തിനായി കോണിംഗ് ഗറില്ല 3 ഗ്ലാസും ഉണ്ട്. 50 ശതമാനം ബ്രൈറ്റ്നസ് കൊണ്ടുപോലും വീഡിയോയും മറ്റും കണ്ടാലും ഏറെ മികച്ച കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.
3 ജിബി റാമും 32 ജിബി സ്റ്റേറജിനും ഒപ്പം ക്വാൽകോം സ്നാപ് ഡ്രാഗൺ 636 പ്രോസസ്സർ ഫോണിന്റെ പ്രവര്‍ത്തനത്തിന് മുതല്‍കൂട്ടാണ്. എങ്കില്‍ പോലും ഒന്നില്‍ കൂടുതല്‍ ടാബുകള്‍ തുറന്നിടുന്നതും മോഡേണ്‍ കോംബാറ്റ് 5 പോലെയുളള ഗെയിമുകള്‍ ഉള്‍ക്കൊളളിക്കുന്നതും ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും. എന്നാല്‍ ഒരു മണിക്കൂറിന് മുകളില്‍ ഉപയോഗിക്കുമ്പോഴും ഫോണ്‍ ചൂടാവുന്നില്ല എന്നത് പ്രത്യേകതയാണ്.
16 എംപി ക്യാമറ തന്നെയാണ് പുതിയ നോക്കിയ 6ലും. എന്നാല്‍ സെയിസ് ഒപ്റ്റിക്സ്, 8 എംപി മുന്‍ ക്യാമറ എന്നിവ പ്രത്യേകതയാണ്. മികച്ച നിലവാരമുളള ചിത്രങ്ങളും പകര്‍ത്താന്‍ കഴിയും.
നോക്കിയ 6 (2018)ന്റെ ബാറ്റിയാണ് മറ്റൊരു മികച്ച സവിശേഷത. ടൈപ്പ് സി യുഎസ്ബി പോര്‍ട്ട് ഉളളത് കൊണ്ടു തന്നെ രണ്ട് മണിക്കൂറിന് താഴെ മാത്രം ചാര്‍ജ് ചെയ്താല്‍ 100 ശതമാനം ചാര്‍ജാവും. ആന്‍ഡ്രോയിഡ് 8.1 ഒറിയോ അപ്ഗ്രേഡ് ചെയ്തിട്ടുളളത് ഫോണിന്റെ പ്രവര്‍ത്തനം ശക്തപ്പെടുത്തുന്നുണ്ട്. നിരന്തരം അപ്ഡേഷന്‍ സാധ്യമാകുന്ന ആന്‍ഡ്രോയിഡ് ഫോണാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ നോക്കിയ തന്നെയാണ് ഇതില്‍ മുമ്പന്‍.
നോക്കിയ 6 (2018)ന്റെ പോരായ്മകളെ കുറിച്ച് പറയുമ്പോള്‍ ക്യാമറയ്ക്ക് താഴെയാണ് ഫോണിന്റെ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ എന്നത് പോരായ്മയാണ്. എല്‍ഇഡി ഫ്ലാഷിന് മുകളില്‍ വിരല്‍ ചേര്‍ത്ത് വെച്ചേക്കാവുന്ന അബദ്ധം ഉപയോക്താവിന് പിണഞ്ഞേക്കാം. ക്യാമറ പരിഗണിക്കുമ്പോള്‍ വെളിച്ചം കുറഞ്ഞ ഇടങ്ങളില് ചിത്രത്തിന്റെ നിലവാരം വളരെ കുറവാണ്. ഷട്ടര്‍ അടിയാനുളള മന്ദതയും പോരായ്മയാണ്. വെളിച്ചം കുറഞ്ഞ ഇടങ്ങളില്‍ മുന്‍ ക്യാമറയിലെ ചിത്രങ്ങള്‍ മങ്ങിയ രീതിയില്‍ പതിയുന്നതും പോരായ്മയാണ്. കൂടുതല്‍ സ്റ്റോറേജ് ഇല്ലാത്തതും ഫോണിന്റെ പോരായ്മയാണ്.
നിരവധി ഗുണങ്ങളുളള ഫോണിന് ഇത്രയും മാത്രമാണ് പോരായ്മകള്‍ പറയാനാവുക. ബാറ്ററി പ്രവര്‍ത്തനവും ഫോണിന്റെ പ്രകടനവും മികച്ചതാണ്. വില പരിഗണിക്കുമ്പോഴും താരതമ്യേന മികച്ച വിലയിലാണ് ഉപയോക്താവിന് ലഭ്യമാകുന്നത്.