പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 6.2 ഇന്ത്യയിൽ. നോക്കിയ 7.2 വിനൊപ്പമാണ് 6.2 വും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയോടെ എത്തുന്ന ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് ട്രിപ്പിൾ ക്യാമറയാണ്.
സ്‌നാപ്ഡ്രാഗൻ 636 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. ഗൂഗിളിന്റെ ആൺഡ്രോയിഡ് 9 പൈയിൽ എത്തുന്ന ഫോൺ ആൺഡ്രോയ്ഡി 10ലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. 4GB റാം, 64GB ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന്റെ ഇന്ത്യയിലെ വില 15,999 രൂപയാണ്. നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോൺ ഇന്ത്യയിലും മറ്റും റീട്ടെയിൽ ഷോപ്പുകളിലും ഫോൺ ലഭ്യമാകും.
3500mAh ബാറ്ററിയിൽ രണ്ടു ദിവസം വരെ പ്രവർത്തിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 16MPയുടെ പ്രൈമറി സെൻസറും, 8MPയുടെ അൾട്ര വൈഡ് ലെൻസും, 5MPയുടെ ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് പിൻവശത്ത് ട്രിപ്പിൾ ക്യാമറ.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഓൺലൈൻ വഴി ഫോൺ വാങ്ങുന്നവർക്ക് പത്ത് ശതമാനം ഇൻസ്റ്റന്ര് ഡിസ്ക്കൗണ്ടും ലഭിക്കും. ഇതിന് പുറമെ ബജാജ് ഫിനാൻസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബിഎഫ്എസ് എന്നിവ വഴി ഒക്ടോബർ 31ന് മുമ്പ് ഫോൺ വാങ്ങുന്നവർക്ക് സീറോ ഡൗൺപേയ്മെന്റിൽ പലിശ ഒഴിവാക്കിയും ഫോൺ സ്വന്തമാക്കാവുന്നതാണ്.