നോക്കിയ 6.1 പ്ലസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള നോക്കിയ 6.1 പ്ലസിന്റെ പുതിയ വേരിയന്റാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. 18,499 രൂപയാണ് ഫോണിന്റെ വില. ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് വൈറ്റ്, ഗ്ലോസ് മിഡ്നൈറ്റ് ബ്ലൂ എന്നീ മൂന്നു നിറങ്ങളിലാണ് ഫോൺ ലഭിക്കുക.
കമ്പനിയുടെ ഒഫീഷ്യൽ വൈബ്സൈറ്റ് വഴി എക്സ്ക്ലൂസീവായാണ് ഇപ്പോൾ ഫോൺ വാങ്ങാനാവുക. മാർച്ച് ഒന്നു മുതൽ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാങ്ങാം.
നോക്കിയ 6.1 പ്ലസിന് 5.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുളളത്. 2280+1080പിക്സൽ ആണ് ഡിസ്‌പ്ലേ റെസല്യൂഷൻ. ക്വാൽകം സ്നാപ്ഡ്രാഗൺ 636 പ്രൊസസർ ആണ് ഫോണിന്റേത്. 4 ജിബി/6ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിനുളളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 400 ജിബി വരെ ഇത് കൂട്ടാം.
ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3,030 എംഎഎച്ച് ആണ് ബാറ്ററി. പുറകിൽ 16 എംപിയുടെയും 5 എംപിയുടെയും രണ്ടു ക്യാമറയാണുളളത്. ഫ്രണ്ടിൽ 16 എംപി ക്യാമറയാണ്.