നോക്കിയ ഫോണുകളുടെ വില കുറഞ്ഞു. നോക്കിയയുടെ സ്മാർട്ഫോണുകളായ നോക്കിയ 6.1 പ്ലസ് (6ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റ്), നോക്കിയ 2.1, നോക്കിയ 1 എന്നിവയ്ക്ക് 1,500 രൂപയാണ് വിലക്കുറഞ്ഞിരിക്കുന്നത്. മൂന്നു ഫോണുകളും രാജ്യത്താകമാനമുളള മൊബൈൽ റീട്ടെയിലുകൾ വഴിയും നോക്കിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാം.
നോക്കിയ 6.1 പ്ലസ് (6ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റ്) 16,999 രൂപയ്ക്ക് വാങ്ങാം. ഈ വർഷം ഫെബ്രുവരിയിൽ 18,499 രൂപയ്ക്കാണ് ഫോൺ വിപണിയിലെത്തിയത്. 5.8 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. പുറകിൽ 16എംപി+5എംപി ക്യാമറയും മുന്നിൽ 16 എംപി ക്യാമറയുമാണ്. 3,060 എംഎഎച്ച് ആണ് ബാറ്ററി.
നോക്കിയ 2.1 വിപണിയിലെത്തിയത് 6,999 രൂപയ്ക്കാണ്. 5,499 രൂപയ്ക്കാണ് ഫോൺ ഇപ്പോൾ ലഭിക്കുക. 5.5 ഇഞ്ച് എച്ച്ഡിയാണ് ഡിസ്‌പ്ലേ. സ്നാപ്ഡ്രാഗൺ 425 പ്രൊസസറാണ്. 1 ജിബിയാണ് റാം. 8 ജിബിയാണ് സ്റ്റോറേജ്. മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് മുഖേന 128 ജിബി വരെ നീട്ടാം. 4,000 എംഎഎച്ച് ആണ് ബാറ്ററി.
5,499 രൂപയ്ക്ക് ഈ വർഷം മാർച്ചിലാണ് നോക്കിയ 1 വിപണിയിലെത്തിയത്. 3,999 രൂപയ്ക്ക് ഫോൺ ഇപ്പോൾ വാങ്ങാം. വാം റെഡ്, ഡാർക്ക് ബ്ലൂ നിറങ്ങളിലാണ് ഫോൺ ലഭിക്കുക. പിന്നിലെ ക്യാമറ 5എംപിയാണ്. മുന്നിൽ 2 എംപിയുടേതാണ് ക്യാമറ. 2150 എംഎഎച്ച് ആണ് ബാറ്ററി.
മൂന്നു ഫോണുകളും രാജ്യത്താകമാനമുളള മൊബൈൽ റീട്ടെയിലുകൾ വഴിയും നോക്കിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും വാങ്ങിക്കാം.