ബജറ്റ് ഫോണുകളുടെ ശ്രേണിയിലേക്ക് നോക്കിയ അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോണാണ് നോക്കിയ 5.1 പ്ലസ്സ്. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന നോക്കിയ 5.1 പ്ലസ്സ് 10,999 രൂപയ്ക്കാകും ഇന്ത്യൻ വിപണികളിൽ ലഭ്യമാകുക. ഫ്ലിപ്കാർട്ട് വഴിയും നോക്കിയ സ്റ്റോറുകൾ വഴിയുമാകും ഫോണിന്റെ വിൽപ്പന. നോക്കിയ 5.1 പ്ലസ് ഉപയോക്താക്കള്‍ക്ക് 1800 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.
ആൻഡ്രോയിഡ് 8.1 ഓറിയോ പ്രൊസസറിലാണ് നോക്കിയ 5.1 പ്ലസ്സിന്റെ പ്രവർത്തനം. 5.86 ഇഞ്ച് എച്ച്ഡി ഡിസ്‍പ്ലേയാണ് ഫോണിന്റേത്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിൽ ഫോൺ ലഭിക്കും. 3 ജിബി റാം 32 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഫോണുകൾ 4 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണുകൾ എന്നീ രണ്ട് വിഭാഗങ്ങളിലാണ് ഫോൺ ലഭ്യമാകുക. മൈക്രോ എസ്‍ഡി കാർഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വർദ്ധിപ്പിക്കുകയും ചെയ്യാം.
പിന്നിൽ ഡ്യൂവൽ ക്യാമറയാണ് ഫോണിനുള്ളത്. 13 എംപിയുടെ സെൻസറിന് പുറമേ 5 എംപിയുടെ ഡെപ്ത് സെൻസറും ഫോണിനുണ്ട്. കൂടാതെ 8 എംപിയുടെ മുൻക്യാമറയും. 4 ജി ഡ്യുവൽ സിമ്മാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.
3060 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 5.1 പ്ലസിന്റെ കരുത്ത്. 27 മണിക്കൂർ ലൈഫ് ടൈം, 17.5 മണിക്കൂർ ടോക്ക് ടൈം, 19.5 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 5.8 മണിക്കൂർ ഗെയിമിങ്, 12 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവ വാഗ്‌ദാനം ചെയ്യുന്നതാണ് ഈ ബാറ്ററി ബാക്കപ്പ്. ഫിങ്കർപ്രിന്റ് സ്കാനർ സെക്യൂരിറ്റിയും ഫോണിനുണ്ട്.