നോക്കിയയുടെ എക്കാലത്തെയും മികച്ച മൊബൈൽ നോക്കിയ 3310 തിരിച്ചെത്തി. പഴയതിൽനിന്നും വൻ മാറ്റങ്ങളുമായാണ് നോക്കിയ 3310 എത്തിയത്. ബാഴ്സലോണയിൽ ഇന്നലെ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഫോൺ പുറത്തിറക്കിയത്. നോക്കിയ 6, 5, 3 എന്നീ ആൻഡ്രോയിഡ് ഫോണുകൾക്കൊപ്പമാണ് നോക്കിയ 3310 ഫോണും പുറത്തിറക്കിയത്.
ഇരട്ട സിം കാർഡ് ഉപയോഗിക്കാൻ തരത്തിലുള്ളതാണ് പുതിയ നോക്കിയ 3310. ക്യാമറയും ഉണ്ട്. രണ്ടു മെഗാപിക്സൽ ക്യാമറയാണ് ഫോണിനുള്ളത്. ഡിസ്പ്ലേ ബ്ലാക്ക് വൈറ്റിൽനിന്നും മാറി കളർ ആയതാണ് മറ്റൊരു പ്രത്യേകത. പഴയ നോക്കിയ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു സ്നേക്ക് ഗെയിം. ഇതിന്റെ പരിഷ്കരിച്ച പതിപ്പ് പുതിയ ഫോണിലുമുണ്ട്.
തുടർച്ചയായി 22 മണിക്കൂർ സംസാരിക്കാൻ തക്ക ബാറ്ററി ശേഷി ഫോണിനുണ്ടെന്നാണ് കന്പനി അവകാശപ്പെടുന്നത്. എംഎഫ് റേഡിയോ, എംപിത്രീ പ്ലെയർ, 2ജി കണക്ടിവിറ്റി, ഹെഡ്ഫോൺ ജാക്കറ്റ്, 16 എംബി സ്റ്റോറേഡ് എന്നിവയും ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്. നാലു കളറുകളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ജൂലൈയോടെ ഫോൺ ഇന്ത്യൻ വിപണിയിലെത്തും. 4000 രൂപയ്ക്കു താഴെയായിരിക്കും ഫോണിന്റെ വില.