ന്യൂഡൽഹി: റിലയൻസ് ജിയോ നൽകി വരുന്ന സൗജന്യ സേവനങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ടെലികോം തർക്ക പരിഹാര ട്രൈബ്യൂണൽ തള്ളി. ജിയോ നൽകി വരുന്ന സൗജന്യ സേവനം താത്കാലികമായി സ്റ്റേ ചെയ്യണമെന്ന എയർടെല്ലിന്റെ പരാതിയിലാണ് ട്രൈബ്യൂണലിന്റെ വിധി. എയർടെല്ലിന്റെയും റിലയൻസിന്റെയും ട്രായിയുടെയും വിശദീകരണം കേട്ട ശേഷമാണ് സൗജന്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം ട്രൈബ്യൂണൽ തള്ളിയത്.

സൗജന്യ ഓഫറുകൾ പ്രഖ്യാപിക്കാൻ ജിയോയ്ക്ക് അനുവാദം നൽകിയ ടെലികോ റെഗുലേറ്ററി അഥോറിറ്റിയുടെ (ട്രായ്) നടപടികൾ പരിശോധിക്കണമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മറ്റ് നെറ്റ്‍വര്‍ക്കുകളെ വെല്ലുവിളിച്ച് സൗജന്യ നിരക്കുകളുമായി റിലയൻസിന്‍റെ ജിയോ സിം രംഗത്തുവന്നത്. ഡിസംബർ 31 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ സൗജന്യം. പിന്നീട് സൗജന്യം മാർച്ച് 31 വരെയാക്കി ഉയർത്തുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് എയര്‍ടെല്‍ രംഗത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ