വാട്സാപ്പിൽ വീണ്ടും സുരക്ഷാപ്രശ്നങ്ങൾ; എളുപ്പത്തിൽ പരിഹരിക്കാം

ആപ്ലിക്കേഷനിലെ കാഷെ രൂപരേഖയിലെ പ്രശ്നമാണ് ഹാക്കർക്ക് വിവരങ്ങൾ അതിവേഗത്തിലും എളുപ്പത്തിലും ചോർത്താനുള്ള വഴി തുറന്ന് കൊടുക്കുന്നത്.

Whatsapp security, വാട്സാപ്പ് സുരക്ഷ, tech news, ടെക് വാര്‍ത്തകള്‍, latest tech news, indian express malayalam, ie malayalam, ഐഇ മലയാളം

മുംബൈ: വാട്സാപ്പിലെ ന്യൂനതകള്‍ ഉപയോക്താക്കളുടെ ഡാറ്റയുടെ സുരക്ഷിതത്വം ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്. പുതുതായി കണ്ടെത്തിയ പ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാണെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോണ്‍സ് ടീം കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ സൈബര്‍ അറ്റാക്ക് ഡിവിഷന്‍ ഇതുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകള്‍ വിശദീകരിച്ചുകൊണ്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

വാട്സാപ്പ് ആപ്ലിക്കേഷനുകളിൽ ഒന്നിലധികം പ്രശ്നങ്ങള്‍ നിലവില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതൊരു ഹാക്കറെ സിസ്റ്റത്തിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോര്‍ത്തിയെടുക്കാന്‍ അനുവദിക്കുമെന്നാണ് മുന്നറിയിപ്പ്.

Read More: വാക്‌സിൻ എടുത്തോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ അറിയേണ്ടതെല്ലാം

എന്താണ് പുതിയ ന്യൂനതകള്‍?

ആപ്ലിക്കേഷനിലെ കാഷെ രൂപരേഖയിലെ പ്രശ്നമാണ് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ അതിവേഗത്തിലും എളുപ്പത്തിലും ചോര്‍ത്താനുള്ള വഴി തുറന്ന് കൊടുക്കുന്നത്.

വാട്സാപ്പിന്റെ ഏത് വേര്‍ഷനെയാണ് ബാധിക്കുക?

ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സാപ്പിന്റെ v2.21.4.18 മുമ്പുള്ളവയേയാണ് ബാധിക്കുക. ഐഒഎസ് ആണെങ്കില്‍ v2.21.32 മുമ്പുള്ളവയിലാണ് സുരക്ഷാപ്രശ്നം ഉണ്ടാകുക.

എന്നാല്‍ വാട്സാപ്പിലെ ന്യൂനതകള്‍ എളുപ്പത്തില്‍ പരിഹരിക്കാനാകും. എറ്റവും പുതിയ അപ്ഡേഷൻ നൽകുകയെന്നതാണ് ഏക മാര്‍ഗം. പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറില്‍ നിന്നോ നിങ്ങള്‍ക്ക് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: New vulnerabilities detected in whatsapp security issues

Next Story
വാക്‌സിൻ എടുത്തോ? സർട്ടിഫിക്കറ്റ് ലഭിക്കാൻ അറിയേണ്ടതെല്ലാംcovid 19 vaccine registration, കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷൻ, covid 19 vaccine registration link, കോവിഡ് വാക്സിൻ രജിസ്‌ട്രേഷൻ ലിങ്ക്, covid 19, കോവിഡ് 19,online covid 19 vaccine registration, ഓണലൈൻ കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷൻ coronavirus vaccine, കൊറോണ വൈറസ് വാക്സിൻ എടുക്കാൻ, coronavirus vaccine registration, coronavirus vaccine registration news, covid vaccine registration, Covid-19 vaccination certification, covid 19 vaccine certificate, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്, covid 19 vaccine certificate download,കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് കിട്ടാൻ, how to register covid 19 vaccine, covid 19 vaccination centre near me, അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ, covid 19 vaccination near me, Covid 19, Covid 19 vaccine, Covid 19 registration, Covid 19 update, Covid 19 cases in india, Covid 19 news, Covid-19 vaccination, Covid-19 vaccination certification, coronavirus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com