സൗരോര്‍ജ്ജ സെല്ലിന്‍റെ കാര്യക്ഷമത ഇരട്ടിയാക്കാൻ വഴി തെളിയുന്നു

ലോകത്തെ സകല ആവശ്യങ്ങള്‍ക്കായുമുള്ള ഊര്‍ജ്ജം സൂര്യനില്‍ നിന്നും ഭൂമിക്കു ലഭിക്കുന്നുണ്ട്. എന്നാല്‍ അത് സംഭരിക്കാന്‍ പ്രാപ്തമായ ഉപകരണങ്ങള്‍ ഇല്ല എന്നിടത്താണ് സൌരോര്‍ജ്ജ പദ്ദതികള്‍ പരാജയപ്പെടാറുള്ളത്

solar panel, solar

വിലയുടെ കാര്യത്തില്‍ പറയത്തക്ക വ്യത്യാസമില്ലാതെ സെല്ലുകളുടെ കാര്യക്ഷമത ഇരട്ടിയാക്കി  സൗരോര്‍ജ്ജത്തെ കൂടുതല്‍ ഫലപ്രദമാക്കുന്ന പദാർത്ഥം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ  ശാസ്ത്രജ്ഞര്‍. സെല്ലുകളില്‍ ഉപയോഗിക്കുന്ന സിലിക്കണിന് പകരക്കാരനായി ഉപയോഗിക്കാവുന്ന സ്ഫടിക പദാര്‍ഥത്തെയാണ്‌ ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഉപയോഗിച്ചുപോരുന്ന സൗരോര്‍ജ്ജസെല്ല് വഴി ലഭ്യമാകുന്ന സൗരോർജ്ജത്തിന്റെ  മൂന്നില്‍ ഒന്നു മാത്രമാണ് ലഭിക്കുക.  ആ കാര്യക്ഷമത കുറവ് പരിഹരിക്കാനുളള വഴിയാണ് ശാസ്ത്രലോകം തേടുന്നത്.

കാര്‍ബണ്‍ അടങ്ങിയിട്ടുള്ള മീതൈല്‍-അമോണിയം മിശ്രിതവും കാര്‍ബണ്‍ ഇല്ലാത്ത അയോഡിന്‍, ലെഡ് എന്നീ പദാര്‍ഥങ്ങളും അടങ്ങിയിട്ടുള്ള സ്പടിക സമാനമായ വസ്തുവാണ് സൗരോര്‍ജ്ജ സെല്ലുകളില്‍ ഉപയോഗിക്കാനായി കണ്ടെത്തിയിരിക്കുന്നത്. ഈ സെല്ലിന്, സൂര്യപ്രകാശത്തിൽ നിന്നുളള മൂന്നില്‍ രണ്ടു ഊര്‍ജ്ജം സംഭരിക്കാനും കൂടുതല്‍ ഊര്‍ജ്ജത്തെ ചൂട് നഷ്ടപ്പെടുത്താതെ നിലനിര്‍ത്താനും സാധിക്കും എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത.

യു എസ്സിലെ പര്‍ഡ്യൂ സര്‍വ്വകലാശാലയും നാഷണല്‍ റീന്യൂവബിള്‍ എനര്‍ജി ലബോറട്ടറിയും ചേര്‍ന്നാണ് പുതിയ പദാര്‍ഥത്തെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ പദാര്‍ഥം നിലവിലുള്ള സൗരോര്‍ജ്ജ സെല്ലിനെക്കാള്‍ വിലവർധിക്കില്ല എന്നാണ് അവര്‍ പറയുന്നത്.
ലോകത്തെ സകല ആവശ്യങ്ങള്‍ക്കായുമുള്ള ഊര്‍ജ്ജം സൂര്യനില്‍ നിന്നും ഭൂമിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ അത് സംഭരിക്കാന്‍ പ്രാപ്തമായ ഉപകരണങ്ങള്‍ ഇല്ല എന്നിടത്താണ് സൗരോര്‍ജ്ജ പദ്ധതികൾ  പരാജയപ്പെടാറുള്ളത്. 2013ലെ കണക്കുവെച്ച്, ഭൂമിയില്‍ ആവശ്യമുള്ളതിന്റെ വെറും ഒരു ശതമാനം ഊര്‍ജ്ജം മാത്രമാണ് സൂര്യനില്‍ നിന്നും സംഭരിക്കാന്‍ സാധിച്ചത്.

പുതിയതായി കണ്ടെത്തിയ ഈ പദാര്‍ഥത്തിന് ഇതുവരെ പേരൊന്നും നല്‍കിയിട്ടില്ല.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: New material may double solar cell efficiency

Next Story
ജിയോ സൗജന്യ സേവന ഓഫറുകള്‍ പിൻവലിക്കുന്നു.Jio, ജിയോ, Reliance Jio, റിലയൻസ് ജിയോ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com