ജിയോ പ്രഖ്യാപിക്കാനിരുന്ന പുതിയ 4ജി പ്ലാനുകള്‍ ചോര്‍ന്നു; പ്രൈം അംഗത്വം ഇല്ലാത്തവര്‍ക്കും ‘കൈ നിറയെ ഓഫര്‍’

309 രൂപ മുതല്‍ 608 രൂപ വരെയുള്ള 4ജി ഓഫറുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

ന്യൂഡല്‍ഹി: മൂന്ന് മാസത്തെ സൗജന്യ സമ്മർ ഓഫറുകള്‍ പിൻവലിക്കാൻ നിര്‍ബന്ധിതരായതോടെ പുതിയ ഓഫറുകള്‍ മുന്നോട്ട് വെക്കുമെന്ന് ജിയോ വ്യക്തമാക്കിയിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നല്‍കിയ നിര്‍ദേശപ്രകാരം ഓഫറുകള്‍ പിന്‍വലിച്ചെങ്കിലും കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളുമായി പുതിയ താരിഫ് പാക്കുകള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ജിയോ അറിയിച്ചത്.

പുതിയ താരിഫ് പ്ലാനുകള്‍ തയ്യാറാക്കുകയാണ്. എത്രയും പെട്ടെന്ന് ഉപയോക്താക്കള്‍ക്ക് മുമ്പില്‍ പുതിയ ഓഫറുകള്‍ അവതരിപ്പിക്കുമെന്നും ജിയോ തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് വ്യക്തമാക്കിയത്. എന്നാല്‍ ജിയോ പ്രഖ്യാപിക്കാനിരുന്ന പുതിയ 4ജി പ്ലാനുകള്‍ ചോര്‍ന്നതായാണ് വിവരം. ധൻ ധനാ ധൻ എന്ന പേരിലാണ് ജിയോ പുതിയ ഓഫർ.

149 രൂപയുടെ പ്ലാന്‍ മാത്രമാണ് ഇപ്പോള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിലും ടെലികോം ബ്ലോഗറായ സഞ്ജയ് ബഫ്നയാണ് ജിയോ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ പോകുന്നെന്നും അതിന്റെ വിശദവിവരങ്ങളെന്നും കാണിച്ച് ഓഫറുകളുടെ ചാര്‍ട്ട് ട്വീറ്റ് ചെയ്തത്. കംപ്യൂട്ടറില്‍ നിന്നോ മറ്റോ എടുത്ത് സ്ര്കീന്‍ഷോട്ടാണ് ഇതെന്നാണ് കരുതുന്നത്. 309 രൂപ മുതല്‍ 608 രൂപ വരെയുള്ള ഓഫറുകളാണ് പുറത്തുവന്നിരിക്കുന്നത്. ദിവസേന 1ജിബി, 2ജിബി നിരക്കിലുള്ള ഡാറ്റയാണ് ഇപ്രകാരം നല്‍കുന്നത്.

എന്നാല്‍ ഓഫറുകളെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടില്ല. 2016 സെപ്തംബര്‍ അഞ്ചിനാണ് ജിയോ സൗജന്യ ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ടെലികോം സര്‍വ്വീസ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റം ആരംഭിക്കുന്നത്. അന്ന് ‘വെല്‍കം’ ഓഫര്‍’ എന്ന പേരില്‍ ഡിസംബര്‍ അവസാനം വരെ സൌജന്യ സേവനം നല്‍കാനായിരുന്നു ജിയോയുടെ തീരുമാനം.

ഡിസംബറില്‍, ‘ജിയോ ഹാപി ന്യൂ ഇയര്‍’ ഓഫര്‍ എന്ന പേരില്‍ മാര്‍ച്ച് 31 വരെ ഈ ഓഫറിനെ വലിച്ചുനീട്ടി. ഒടുവില്‍, മാര്‍ച്ചില്‍ പ്രഖ്യാപിച്ച ‘സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍ ആണ് ട്രായുടെ ഇപ്പോള്‍ വിലക്കിയിരിക്കുന്നത്.

ഏപ്രില്‍ ഒന്ന് മുതല്‍ തങ്ങളുടെ സേവനങ്ങള്‍ക്ക് വിലയീടാക്കും എന്ന് ജിയോ ആദ്യ തീരുമാനിച്ചിരുന്നു. എന്നാല്‍, മാര്‍ച്ച് 31 നു നടത്തിയ അപ്രതീക്ഷിത തീരുമാനത്തിലാണ് ഉപഭോക്താക്കള്‍ക്കുള്ള ഉപഹാരം എന്ന പേരില്‍ ‘ സമ്മര്‍ സര്‍പ്രൈസ്’ പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ നിലനിന്നിരുന്ന ഓഫറുകളുടെ കാലാവധി വീണ്ടും നീട്ടാന്‍ റിലയന്‍സ് തീരുമാനിച്ചത്.

അതിനായി 303 രൂപയുടെ റീചാര്‍ജ് നടത്തി പ്രൈം മെമ്പര്‍ഷിപ്പില്‍ അംഗമായാല്‍ മാത്രം മതി എന്നായിരുന്നു ജിയോയുടെ പ്രഖ്യാപനം.

‘സമ്മര്‍ സര്‍പ്രൈസ്’ പ്രകാരം ‘പ്രൈം മെമ്പര്‍ഷിപ്പില്‍ റെജിസ്റ്റര്‍’ ചെയ്യുകയാണ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് സൌജന്യ സേവനങ്ങളില്‍ തുടരാമായിരുന്നു. ഇതിനെതിരെയാണ് ട്രായി നിലപാട് എടുത്തത്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: New jio 4g plans leaked

Next Story
5ജി നെറ്റ്‌വർക്കുമായി എയർടെല്ലിനും ബിഎസ്എൻഎല്ലിനുമൊപ്പം നോക്കിയ?Nokia, Noki partnering with Airtel BSNL, Airtel, BSNL, 5G network, 4G LTE, Tech News, latest Tech News
The moderation of comments is automated and not cleared manually by malayalam.indianexpress.com