scorecardresearch
Latest News

ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും വിലക്ക് വരുമോ? വസ്തുതകൾ ഇതാണ്

കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങൾക്ക് നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്

ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും വിലക്ക് വരുമോ? വസ്തുതകൾ ഇതാണ്

New IT Rules For Social Media: Twitter, Facebook, WhatsApp: നാളെ മുതൽ ഫെയ്സ്ബുക്കും ട്വിറ്ററും പോലുള്ള സാമൂഹ്യ മാധ്യമങ്ങളും വാട്സ്ആപ്പ് പോലുള്ള മെസഞ്ചർ സേവനങ്ങളും രാജ്യത്ത് നിർത്തിവയ്ക്കേണ്ടി വരുമെന്ന തരത്തിലുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങൾക്ക് നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്.

ഫെയ്സ്ബുക്ക്, ട്വിറ്റർ പോലുള്ള സാമൂഹിക മാധ്യമങ്ങൾക്കും വാട്സ്ആപ്പ് പോലുള്ള മെസഞ്ചർ സേവനങ്ങൾക്കും പുതിയ ഐടി നിയമങ്ങൾ-2021 അംഗീകരിക്കുന്നതിനായി കേന്ദ്രസർക്കാർ അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചു. ഫെയ്സ്ബുക്കും ട്വിറ്ററും അടക്കമുള്ള സ്ഥാപനങ്ങൾ നിലവിൽ ഈ നിയമങ്ങൾ അംഗീകരിച്ചിട്ടില്ല. എന്നാൽ എല്ലാ നിയമങ്ങളും ഉടൻ പാലിക്കാനാണ് പദ്ധതിയെന്ന് ഫേസ്ബുക്ക് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

“ഐടി നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കാനും സർക്കാരുമായി കൂടുതൽ ആശയവിനിമയം ആവശ്യമുള്ള ചില പ്രശ്നങ്ങൾ ചർച്ചചെയ്യാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഐടി നിയമങ്ങൾക്ക് അനുസൃതമായി, പ്രവർത്തന പ്രക്രിയകൾ നടപ്പിലാക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സ്വതന്ത്രമായും സുരക്ഷിതമായും സ്വയം ആവിഷ്കരിക്കാൻ ആളുകളുടെക്ക് കഴിയേണ്ടതുണ്ട് എന്നതിൽ ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധമാണ്, ”ഫേസ്ബുക്ക് വക്താവ് ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

Read More: ‘ടൂൾകിറ്റ് ട്വീറ്റ്;’ ട്വിറ്റർ ഇന്ത്യയുടെ ഓഫീസുകളിൽ ഡൽഹി പൊലീസിന്റെ സന്ദർശനം

കമ്പനികൾ പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, വിവരസാങ്കേതിക നിയമത്തിലെ 79ാം വകുപ്പ് പ്രകാരം അവർക്ക് നൽകിയിട്ടുള്ള പരിരക്ഷ നഷ്ടപ്പെടും. സോഷ്യൽ മീഡിയ സ്ഥാപനങ്ങളെ അവരുടെ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റുചെയ്ത ഉള്ളടക്കത്തിന്റെ പേരിലുള്ള നിയമപരമായ വിചാരണയിൽ നിന്ന് സംരക്ഷിക്കുന്നതാണ് സെക്ഷൻ 79ാം വകുപ്പ്.

ഫെബ്രുവരി 25 നാണ് ഈ പുതിയ ചട്ടങ്ങൾ സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്തത്. സോഷ്യൽ മീഡിയ സ്ഥാപനങ്ങളായ ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ് എന്നിവയ്ക്ക് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ഈ നിയമങ്ങൾ.

Read More: സോഷ്യൽ മീഡിയ, സ്ട്രീമിങ് ഉള്ളടക്കങ്ങൾ: നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ഒരു സന്ദേശത്തിന്റെ, അല്ലെങ്കിൽ ട്വീറ്റിന്റെയോ പോസ്റ്റിന്റെയോ ‘ഒറിജിനൽ’ സ്രഷ്ടാവിനെ കണ്ടെത്തുന്നതിനായി അധികൃതരോട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സഹകരിക്കണമെന്ന് പുതിയ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നു. വാട്ട്‌സ്ആപ്പ് പോലുള്ള എൻ‌ക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകൾക്ക് അത്തരം നിയമങ്ങൾ ഒരു വലിയ വെല്ലുവിളിയാണ്. വാട്ട്സ്ആപ്പ് അല്ലെങ്കിൽ അതിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്ക് ഇവ എങ്ങനെ പാലിക്കാൻ പദ്ധതിയിടുന്നുവെന്ന് വ്യക്തമല്ല.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: New it rules for social media twitter facebook whatsapp facebook it rules aim to comply with all rules soon