മുംബെെ: ടെലഗ്രാം ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്ത. പുതിയ മാറ്റങ്ങളുമായി ടെലഗ്രാം ആപ്. ഇനി മുതൽ ടെലഗ്രാമിൽ പ്രൊഫെെൽ വീഡിയോയും അപ്‌ലോഡ് ചെയ്യാം. നിലവിൽ പ്രൊഫെെൽ ചിത്രം മാത്രമേ അപ്‌ലോഡ് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.
Read Also: എനിക്കും നിനക്കും ജന്മദിനം, ഹാപ്പി ബർത്‌ഡെ ഇക്കാക്ക; ദുൽഖറിനു മഖ്‌ബൂലിന്റെ ആശംസ
കഴിഞ്ഞ ദിവസം ഇറക്കിയ പത്രകുറിപ്പിലൂടെയാണ് പുതിയ മാറ്റങ്ങള്‍ ടെലഗ്രാം പുറത്ത് വിട്ടത്. ഇതിന്റെ അപ്‌ഡേറ്റ് ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പുതിയ ഫൊട്ടോ എഡിറ്റിങ് ഫീച്ചേഴ്‌സും ഇപ്പോഴുള്ള അപ്‌ഡേറ്റിൽ ലഭ്യമാണ്. ഫൊട്ടോ ഷെയർ ചെയ്യും മുൻപ് എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റിലുള്ളത്.
ടെലഗ്രാം മെസഞ്ചറിൽ ഗ്രൂപ്പ് വീഡിയോ കോൾ; ഓൺലൈൻ വിദ്യാഭ്യാസത്തിന് നാല് ലക്ഷം യൂറോ
പുതിയ അപ്‌ഡേറ്റിൽ ഉപയോക്‌താക്കളെ ഏറെ സന്തോഷിപ്പിക്കുന്ന മറ്റൊരു മാറ്റവുമുണ്ട്. ഇതുവരെ ടെലഗ്രാം വഴി അയക്കാവുന്ന ഫയലുകളുടെ പരമാവധി വലിപ്പം 1.5 ജിബി ആയിരുന്നു. ഇതിപ്പോള്‍ രണ്ട് ജിബിയായി ഉയർത്തിയിട്ടുണ്ട്. ഒപ്പം ടെലഗ്രാം ‘പീപ്പിള്‍ നിയര്‍ ബൈ’ എന്ന ഫീച്ചറും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. കോൺടാക്‌ട് ലിസ്റ്റിലുള്ളവരല്ലാതെ മറ്റുള്ളവരോടും ഇതുവഴി ചാറ്റ് ചെയ്യാം.