യുട്യൂബ് മ്യൂസിക്കിൽ പുതിയ പരിഷ്കാരത്തിനൊരുങ്ങി ഗൂഗിൾ

യൂട്യൂബ് മ്യൂസിക് ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ പ്രതിമാസം 99 രൂപയ്ക്കാണ് ലഭ്യമാകുന്നത്

Youtube Music, യൂട്യൂബ് മ്യൂസിക്, new feature, പുതിയ പരിഷ്കാരം, tech news, malayalam tech news, ie malayalam, ഐഇ മലയാളം

ഗൂഗിളിന്റെയ മ്യൂസിക് സ്ട്രീമിങ് സർവീസാണ് യൂട്യൂബ് മ്യൂസിക്. ആൺഡ്രോയിഡിന് പുറമെ ഡെസ്ക്‌ടോപ്പ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലും യൂട്യൂബ് മ്യൂസിക് ലഭ്യമാകും. പരസ്യങ്ങളില്ലാതെ ഉപഭോക്താക്കൾക്ക് പാട്ടുകൾ ആസ്വാദിക്കുവാൻ യൂട്യൂബ് മ്യൂസിക്കിലൂടെ സാധിക്കും. ഗാന, ജിയോസാവൻ, ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക് എന്നീ സർവീസുകളുടെ ഗണത്തിലേക്ക് എത്തിയ യൂട്യൂബ് മ്യൂസികിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മ്യൂസിക് വീഡിയോകൾക്ക് പുറമെ കച്ചേരികളുടെയും മറ്റ് സംഗീത പരിപാടികളുടെയും തത്സമയ സംപ്രേഷണവും യൂട്യൂബ് മ്യൂസിക്കിൽ ഉണ്ടാകും. ഇതിന് പുറമെ ഉപഭോക്താക്കൾക്ക് അവരുടെ ലൈബ്രറി ഉണ്ടാക്കാൻ സാധിക്കുന്ന ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

ഉപഭോക്താവിന് പാട്ടുകൾ ചേർത്ത് ലൈബ്രറി സൃഷ്ടിക്കാൻ സാധിക്കുന്നത് ഗൂഗിൾ മ്യൂസിക്കിന്റെ സവിശേഷതയായിരുന്നു. ഇത്തരത്തിൽ ഗൂഗിൾ മ്യൂസിക്കിലേക്ക് ചേർത്ത പാട്ടുകൾ യൂട്യൂബ് മ്യൂസിക്കിലും ഉപഭോക്താക്കൾക്ക് ആസ്വാദിക്കാൻ സാധിക്കും. 2020 രണ്ടാം ഭാഗത്തോടെ പുതിയ ഫീച്ചർ യൂട്യൂബ് മ്യൂസിക്കിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂട്യൂബ് മ്യൂസിക് ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ പ്രതിമാസം 99 രൂപയ്ക്കാണ് ലഭ്യമാകുന്നത്. എന്നാൽ ആദ്യത്തെ മൂന്ന് മാസം പൂർണമായും സൗജന്യമായിരിക്കുമെന്നും കമ്പനി വാഗ്ധാനം ചെയ്യുന്നു. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആൺഡ്രോയിഡ് ഫോണുകളിലും ഡെസ്ക്ടോപ്പുകളിലും യൂട്യൂബ് മ്യൂസിക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആപ്പിൾ ഐഫോണുകളിൽ ആപ്പ്സ്റ്റോറുകളിൽ നിന്നും ആപ്ലിക്കേഷൻ സ്വന്തമാക്കി ഉപയോഗിക്കാം.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: New feature to be included in youtube music

Next Story
മികച്ച ക്യാമറ അനുഭവം സമ്മാനിച്ച് സാംസങ് ഗ്യാലക്സി A51Samsung Galaxy A51, Samsung Galaxy A51 price, സാംസങ് ഗ്യാലക്സി A51, Samsung Galaxy A51 review, Samsung Galaxy A51 specifications, സാംസങ്, Samsung Galaxy A51 features, Samsung Galaxy A51 price in India
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express