scorecardresearch

രാജ്യത്ത് പുതിയ സൈബർ സുരക്ഷാ നയം അടുത്ത മാസത്തോടെ

എന്താണ് സൈബർ കുറ്റകൃത്യമെന്നും എന്താണ് കുറ്റകൃത്യമല്ലാത്തതെന്നും അടക്കമുള്ള കാര്യങ്ങൾ നിർവചിക്കുന്ന തരത്തിലാവും നയം രൂപീകരിക്കുക

എന്താണ് സൈബർ കുറ്റകൃത്യമെന്നും എന്താണ് കുറ്റകൃത്യമല്ലാത്തതെന്നും അടക്കമുള്ള കാര്യങ്ങൾ നിർവചിക്കുന്ന തരത്തിലാവും നയം രൂപീകരിക്കുക

author-image
WebDesk
New Update
Kerala Police, കേരള പൊലീസ്, Kerala Police database, കേരള പൊലീസ് ഡേറ്റ ബേസ്, ULCCS, യുഎൽസിസിഎസ്, Uralungal Labour Contract Co-op Society, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, DGP, ഡിജിപി, DGP Loknath Behra, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, Cyber security, സെെബർ സുരക്ഷ, IE Malayalam, ഐഇ മലയാളം, 

ന്യൂഡൽഹി: രാജ്യത്തെ പുതിയ സൈബർ സുരക്ഷാ നയം ചർച്ചകളുടെ അവസാന ഘട്ടത്തിലെന്നും അടുത്ത മാസത്തോടെ നിലവിൽ വരാൻ സാധ്യതയുണ്ടെന്നും കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. വ്യക്തിത്വ ചോരണം, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ വിവിധ വശങ്ങൾ, അതിനുള്ള പരിഹാര മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള വ്യവസ്ഥകളടങ്ങിയ പുതിയ നയമാണ് രാജ്യത്ത് നിലവിൽ വരിക.

Advertisment

പുതിയ നയം ചിട്ടപ്പെടുത്തുന്ന കാര്യത്തിൽ ഒരു വർഷത്തിലേറെയായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇത് 2013 ലെ നയത്തിന്റെ “പരിഷ്കരിച്ചതും മെച്ചപ്പെടുത്തിയതുമായ” പതിപ്പായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.

“2013 ലെ ചട്ടങ്ങൾ ഒരു നയത്തേക്കാൾ കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾക്ക് സമാനമായിരുന്നു. നമുക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളികളെ നിർവചിക്കുക മാത്രമായിരുന്നു അത് ചെയ്തത്. അല്ലാതെ എന്താണ് കുറ്റകൃത്യമെന്നും എന്താണ് കുറ്റകൃത്യമല്ലാത്തതെന്നും എന്താണ് ചെയ്യാവുന്നതെന്നും എന്താണ് ചെയ്യരുതാത്തതെന്നുമെല്ലാം നിർവചിക്കുന്നതായിരുന്നില്ല അത്. പുതിയ നയത്തിൽ ആ വശങ്ങൾ വ്യക്തമാക്കും," ഉദ്യോഗസ്ഥർ പറഞ്ഞു.

നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററുടെ ഓഫീസ്, നോഡൽ അതോറിറ്റി എന്നിവയ്ക്ക് വിദഗ്ധരിൽ നിന്നും മന്ത്രാലയങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നയത്തിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി ചേർന്ന് “അന്തിമ രൂപം” നൽകാനുള്ള ഒരുക്കത്തിലാണ്.

Advertisment

"വ്യക്തിത്വ ചോരണവും സാമ്പത്തിക തട്ടിപ്പുുകളും കഴിഞ്ഞ ഏതാനും മാസങ്ങളായി മീറ്റിംഗുകളിൽ നിരവധി തവണ ഉയർന്നുവന്നിട്ടുള്ള പ്രശ്നങ്ങളിൽ ചിലതാണ്. ആ മേഖലയിൽ ശക്തമായ ഇടപെടൽ ആവശ്യമാണ്,” ഈ മീറ്റിംഗുകളിൽ പങ്കെടുത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പുതിയ നയം ഉടൻ ആരംഭിക്കുമെന്ന് ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതിനുപുറമെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ടെലികോം കമ്പനികളോട് അവരുടെ നെറ്റ്‌വർക്ക് സിസ്റ്റങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളോ അപാകതകളോ ഉണ്ടോയെന്ന് പരിശോധിക്കാൻ ഒരു ‘ഇൻഫർമേഷൻ സെക്യൂരിറ്റി ഓഡിറ്റ്’ നടത്താൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് പഠിക്കാൻ സെപ്റ്റംബർ 16 ന് കേന്ദ്ര സർക്കാർ ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്റർക്ക് കീഴിൽ ഒരു “വിദഗ്ദ്ധ സമിതി” രൂപീകരിച്ചിരുന്നു.

ചൈനീസ് സർക്കാരുമായും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള ഷെൻസൻ ആസ്ഥാനമായുള്ള ഒരു സാങ്കേതിക കമ്പനി, “വിദേശ ടാർഗറ്റുകളുടെ ആഗോള ഡാറ്റാബേസിൽ പതിനായിരത്തിലധികം ഇന്ത്യൻ വ്യക്തികളെയും സംഘടനകളെയും നിരീക്ഷിക്കുന്നു," എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് സെപ്തംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.

വാർത്താവിനിമായ-പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന് (ബി‌സി‌എൽ) കേന്ദ്ര, സംസ്ഥാന തലത്തിലുള്ള ജീവനക്കാർക്ക് സൈബർ സുരക്ഷയിലും ഫോറൻസിക്സിലും പരിശീലനവും നൈപുണ്യവും വികസിപ്പിക്കുന്നതിന് ഏജൻസികളെ തിരഞ്ഞെടുക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.

Security

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: