സംഗീതം ആസ്വാദനത്തിന് മാത്രമല്ല മറിച്ച് മനുഷ്യന്റെ മാനസികാവസ്ഥയെയും ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. സംഗീതം കൊണ്ടുള്ള ചികിത്സ ഇന്ന് ലോകത്ത് വളരെയധികം പ്രാധാന്യമർഹിക്കുന്നു എന്നാണ് പല പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. സംഗീതം മനുഷ്യന്റെ മാനസികാവസ്ഥയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്.

മാനസിക വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും ചെറുപ്പക്കാർക്കും ‘മ്യൂസിക് തെറാപ്പി’ ഏറെ ഫലപ്രദമാണ്. സ്കൂളിലും ജോലി സ്ഥലത്തും സ്വകാര്യജീവിതത്തിലൊക്കെ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ നമുക്ക് ചില മാര്‍ഗങ്ങളലൂടെ സാധ്യമാകും. എന്നാല്‍ ഏത് തരം സംഗീതത്തിലൂടെയാണ് മാനസിക സംഘര്‍ഷം കുറയുക എന്ന് വേര്‍തിരിച്ച് പറയുകയാണ് ബ്രിട്ടനില്‍ നിന്നുളള നാഡി ഗവേഷകര്‍. ഇതിനായി തിരഞ്ഞെടുത്ത ആളുകള്‍ക്ക് കഴിയുന്നതും വേഗത്തില്‍ ഒരു പ്രശ്‌നം പരിഹരിക്കാനായി നല്‍കുകയാണ് ചെയ്‌തത്. ഈ പ്രശ്‌നപരിഹാരം നടത്തുന്നതിനിടയില്‍ പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ മാനസികസംഘര്‍ഷത്തിന് ഏറ്റക്കുറച്ചിലുണ്ടായതായി കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി വ്യത്യസ്‌ത തരത്തിലുളള സംഗീതങ്ങള്‍ കേള്‍പ്പിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസത്തിന്റെ വേഗത എന്നിവ കണക്കാക്കുകയും ചെയ്‌തു.

പരീക്ഷണത്തില്‍ ഒരു പ്രത്യേക ഗാനം കേള്‍വിക്കാരുടെ മാനസിക സംഘര്‍ഷം വളരെയധികം ലഘൂകരിക്കുന്നതായി ഗവേഷണം നടത്തിയ മൈൻഡ്‌ലാബ് ഇന്റര്‍നാഷണലിന്റെ ഡോ. ഡേവിഡ് ലൂയിസ് ഹോഡ്ഗ്സണ്‍ വ്യക്തമാക്കി. മര്‍ക്കോണി യൂണിയന്റെ ആല്‍ബമായ ‘വെയിറ്റ്‍ലെസ് (Weightless)’ എന്ന ഗാനം കേള്‍വിക്കാരുടെ ഉത്കണ്‌ഠ 65 ശതമാനം കുറച്ചതായി കണ്ടെത്തി. കൂടാതെ സാധാരണ സമയങ്ങളിലെ ശാരീരിക ആയാസങ്ങളെ 35 ശതമാനം കുറക്കുകയും ചെയ്‌തു. മേല്‍പ്പറഞ്ഞ തലച്ചോറിന്റെ പ്രവര്‍ത്തനം, ഹൃദയമിടിപ്പ് എന്നിവയൊക്കെ ചേര്‍ന്നതാണി കണക്ക്.


ഹെഡ്സെറ്റ് ഉപയോഗിച്ച് കേള്‍ക്കാന്‍ ശ്രമിക്കുക

സൗണ്ട് തെറാപ്പിസ്റ്റുകളുടെ സഹായത്തോടെയാണ് മാര്‍ക്കോണി യൂണിയന്‍ വെയിറ്റ്‍ലെസ് എന്ന ഗാനം തയ്യാറാക്കിയിരുന്നത്. കേള്‍വിക്കാരന്റെ ഹൃദയമിടിപ്പ് സാവധാനത്തിലാക്കുന്ന തരത്തിലുളള താളവും ലയവും ഉപയോഗിച്ചാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ഗാനം കൂടാതെ മറ്റ് ചില ഗാനങ്ങളും ഡോക്‌ടര്‍മാര്‍ മുന്നോട്ട് വയ്‌ക്കുന്നുണ്ട്.

10. We Can Fly- Rue du Soleil

9. Canzonetta Sull’aria- Mozart

8. Someone Like You- Adele

7. Pure Shores- All Saints

6. Please Dont Go- Barcelona

5. Strawberry Swing- Coldpaly

4. Watermark- Enya

3. Mellomaniac- DJ Shah

2. Electra- Airstream

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ