Netflix tests Rs 349 Mobile+ plan with HD streaming support in India: ന്യൂഡൽഹി: കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് മൊബൈൽ ഉപകരണങ്ങൾക്ക് മാത്രം വേണ്ടിയുള്ള 199 രൂപയുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ പുറത്തിറക്കിയത്. ഈ പദ്ധതിക്ക് രാജ്യത്തെ ഉപയോക്താക്കൾക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്ന് കമ്പനി അറിയിച്ചു. 199 രൂപയുടെ ഈ പദ്ധതി സ്റ്റാൻഡേർഡ് ഡെഫനിഷനിൽ (എസ്ഡി) പരിമിതപ്പെടുത്തിയിരിക്കുന്നു. എച്ച്ഡി വീഡിയോകൾ ലഭ്യമല്ല. ഫോണിലും ടാബ്ലറ്റിലും മാത്രമാണ് വീഡിയോകൾ കാണാൻ സാധിക്കുക.
എന്നാൽ ഇപ്പോൾ പുതിയൊരു പ്ലാൻ പരീക്ഷിക്കാനൊരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. പ്രതിമാസ വരിസംഖ്യ 349 രൂപ വിലമതിക്കുന്ന പുതിയ മൊബൈൽ പ്ലസ് പ്ലാനാണ് നെറ്റ്ഫ്ലിക്സ് പരീക്ഷിക്കുന്നത് ഇത് നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനിനേക്കാൾ കുറവാണ്. ഇത് പ്രതിമാസം 499 രൂപയാണ് നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാനിനു വേണ്ടത്.
Read More: Amazon Prime Day 2020: വലിയ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ അവസരം
“സ്മാർട്ട്‌ഫോൺ ഉള്ള എല്ലാവർക്കും നെറ്റ്ഫ്ലിക്സ് ആസ്വദിക്കുന്നത് എളുപ്പമാക്കുന്നതിനാണ് ഞങ്ങൾ മൊബൈൽ പ്ലാൻ ഇന്ത്യയിൽ ആരംഭിച്ചത്. ഇതിൽ അധിക ചോയ്‌സ് ആളുകൾ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് അറിയാൻ ഞങ്ങൾ താൽപര്യപ്പെടുന്നു. അവർക്ക് അങ്ങനെ വേണമെന്നുണ്ടെങ്കിൽ മാത്രമേ ഞങ്ങൾ ഈ പ്ലാൻ ദീർഘകാലത്തേക്ക് പുറത്തിറക്കുകയുള്ളൂ,” എന്ന് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിന്റെ ചോദ്യത്തിന് മറുപടായിയ നെറ്റ്ഫ്ലിക്സ് ഇമെയിൽ സന്ദേശത്തിൽ അറിയിച്ചു.
349 രൂപയുടെ പ്ലാൻ രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ഇത് ഇപ്പോൾ ഇപ്പോൾ ലഭ്യമാണ്. എച്ച്ഡി സ്ട്രീമിംഗിനുള്ള പിന്തുണയാണ് ഈ പ്ലാനിന്റെ പ്രധാന സവിശേഷത.
Read More: Samsung Galaxy M31s- സാംസങ്ങ് ഗാലക്സി എം31എസ് വിപണിയിലേക്ക്, എം31 പോലെ മികച്ചതാവുമോ?
പ്ലാൻ പ്രകാരം സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് എന്നിവയ്ക്കൊപ്പം കമ്പ്യൂട്ടറിലും നെറ്റ്ഫ്ലിക്സ് വീഡിയോകൾ കാണാം. എന്നാൽ ടിവിയിൽ ലഭ്യമല്ല. 499 രൂപയുടെ നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാനിൽ നിന്ന് വ്യത്യസ്തമായി 349 രൂപയുടെ പ്ലാനിൽ എച്ച് ഡി സ്ട്രീമിങ്ങ് ലഭിക്കും. ബേസിക് പ്ലാനിൽ എസ് ഡി മാത്രമാണ്. രണ്ടു പ്ലാൻ പ്രകാരവും ഒരു സമയം ഒരു ഉപകരണത്തിൽ മാത്രമേ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിൽ വീഡിയോകൾ കാണാനാവൂ. ബേസിക് പ്ലാനിൽ ടിവിയിലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാം. ആൻഡ്രോയ്ഡ് പ്യൂർ ആണ് പ്ലാൻ ആദ്യമായി ഈ പ്ലാനിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.
ടിവിയിൽ സിനിമ കാണുന്നതിനാണെങ്കിൽ നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ പ്ലസ് പ്ലാൻ കൊണ്ട് കാര്യമില്ല. 499 ബേസിക് പ്ലാനോ അതിലും വില കൂടി പ്ലാനുകളോ ഉപയോഗിക്കാം.
Read More: ജിയോ മാർട്ട് പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലുമെത്തി; രാജ്യത്തെ 200ലധികം നഗരങ്ങളിൽ സേവനം ലഭ്യമാകും
പ്രതിമാസം 649 രൂപ വിലമതിക്കുന്ന സ്റ്റാൻഡേർഡ് പ്ലാനും 799 രൂപ പ്രീമിയം പ്ലാനും നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്യുന്നു. 649 രൂപ സ്റ്റാൻഡേർഡ് പ്ലാനിൽ എച്ച്ഡി സ്ട്രീമിങ്ങുണ്ട്, ഒരേ സമയം രണ്ട് സ്ക്രീനുകളിൽ ഉപയോഗിക്കാം. 799 രൂപ പ്രീമിയം പ്ലാനിൽ ഫോർകെ, എച്ച്ഡിആർ വീഡിയോകൾ കാണാം. ഒരേ സമയം നാല് സ്ക്രീനുകളിൽ യുഎച്ച്ഡി സ്ട്രീമിംഗ് നടത്താം.
താങ്ങാനാവുന്ന പദ്ധതികൾ കൊണ്ടുവരുന്നതിലൂടെ രാജ്യത്തെ ജനപ്രിയ സ്ട്രീമിംഗ് സേവനങ്ങളായ ഹോട്ട്സ്റ്റാർ ഡിസ്നി +, ആമസോൺ പ്രൈം വീഡിയോ, സീ 5 എന്നിവയുമായി മത്സരിക്കാനാണ് നെറ്റ്ഫ്ലിക്സ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ മൊബൈൽ ഒൺലി പ്ലാനിന് മികച്ച സ്വീകാര്യതയാണെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു.
Read More: Netflix tests Rs 349 Mobile+ plan with HD streaming support in India